കൊച്ചു മകനെ കാണാനെത്തിയ വിഐപി അപ്പൂപ്പന്‍; ശിവജിയുടെ അടുത്തേയ്ക്ക് ഓടിയെത്തി മണിയാശാന്‍

കൊച്ചു മകനെ കാണാന്‍ ഹോസ്റ്റലിലെത്തിയ അപ്പൂപ്പനെ കണ്ട് ഞെട്ടി സ്‌കൂള്‍ അധീകൃതരും വിദ്യാര്‍ത്ഥികളും.ഫുട്‌ബോള്‍ കളിക്കിടെ കാലിനു പരുക്കേറ്റ കൊച്ചുമകനെ അന്വേഷിച്ച് ആരുമറിയാതെ അരുവിക്കര മൈലം ജിവി രാജ ഗവ.സ്‌പോര്‍ട്‌സ് സ്‌കൂളിന്റെ ഹോസ്റ്റലിലെത്തിയ അപ്പൂപ്പന്‍ മറ്റാരുമല്ല് മുന്‍മന്ത്രിയും എംഎല്‍എയുമായ എം എം മണിയാണ്. പതിനൊന്നു മണിയോടെ കാറില്‍ സ്‌കൂളില്‍ വളപ്പിലിറങ്ങി ഒമ്പതാം ക്ലാസില്‍ പഠിക്കുന്ന ശിവജിയുടെ ഹോസ്റ്റല്‍ മുറി അന്വേഷിച്ച് എത്തിയ ആളെ ആര്‍ക്കും പെട്ടെന്ന് മനസിലായില്ല. അപ്പൊഴേക്കും വഴി ചോദിച്ച് മണി ആശാന്‍ നേരെ കൊച്ചുമകന്റെ ഹോസ്റ്റല്‍ മുറിയിലെത്തിക്കഴിഞ്ഞിരുന്നു .മണിയുടെ ഇളയ മകള്‍ ശ്രീജയുടെ മകനാണ് ശിവജി സന്തോഷ്.

കൊച്ചുമകനെ കെട്ടിപ്പിടിച്ച് പ്ലാസ്റ്ററിട്ട കാല്‍ പിടിച്ച് നോക്കി കുശലം ചോദിച്ച് ഏതാനും നിമിഷമായപ്പൊഴേക്കും വാര്‍ത്ത സ്‌കൂളില്‍ പരന്നു. പ്രിന്‍സിപ്പല്‍ എം.കെ. സുരേന്ദ്രന്‍ ഓടി ഹോസ്റ്റലിലെത്തി. സ്വകാര്യ സന്ദര്‍ശനമാണെന്നും പ്രിന്‍സിപ്പലൊന്നും വരേണ്ട കാര്യമില്ലെന്നുമായി ആശാന്‍. എങ്കിലും ഓഫിസ് വരെയെത്തണമെന്ന പ്രിന്‍സിപ്പലിന്റെ ക്ഷണം സ്വീകരിച്ച് മണി ആശാന്‍ ഓഫിസിലേക്ക്. ശിവജിയും ഒപ്പം കൂടി, നടക്കേണ്ടെന്ന മുത്തച്ഛന്റെ സ്‌നേഹപൂര്‍വമായ വിലക്കൊന്നും കാര്യമാക്കാതെ.

കോണ്‍ഫറന്‍സ് ഹാളില്‍ അധ്യാപകരും ജീവനക്കാരുമൊക്കെ മണി ആശാന്‍ എത്തിയതറിഞ്ഞ് കാണാന്‍ വട്ടം കൂടി. ടെലിവിഷനില്‍ തിരഞ്ഞെടുപ്പു വാര്‍ത്തകളിലായിരുന്നു ആശാന്റെ ശ്രദ്ധ എന്നതിനാല്‍ പതിവു തമാശകളും കുശലവും പ്രതീക്ഷിച്ചവര്‍ക്കു നിരാശ. അധികം വൈകാതെ മണി സ്‌കൂളില്‍ നിന്നു മടങ്ങിയ ശേഷമാണ് സിപിഎം പ്രാദേശിക നേതാക്കളില്‍ മിക്കവരും വിവരമറിഞ്ഞതു തന്നെ.കഴിഞ്ഞ വര്‍ഷം എട്ടാം ക്ലാസില്‍ സ്‌കൂളില്‍ ചേര്‍ന്ന ശിവജി, മണിയുടെ കൊച്ചുമകനാണെന്നത് അധികം പേര്‍ക്കും അറിവുണ്ടായിരുന്നില്ല. കോവിഡ് മൂലം ഏറെക്കാലവും നേരിട്ടുള്ള അധ്യയനം ഉണ്ടായിരുന്നില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel