ജനങ്ങൾക്ക് ആശ്വാസം; നികുതി ജനങ്ങളെ നേരിട്ട് ബാധിക്കില്ല

പ്രതിസന്ധി കാലത്ത് ജനങ്ങളെ നേരിട്ടുബാധിക്കുന്ന നികുതി വര്‍ദ്ധനവില്ലാത്ത സമാശ്വാസ ബജറ്റാണ് രണ്ടാം പിണറായി സര്‍ക്കാരിന്റെ ബജറ്റ്. പ്രളയ സെസ് കൂടുതല്‍ നല്‍കിയവര്‍ക്ക് തിരികെ നല്‍കുന്ന പദ്ധതിയും ധനമന്ത്രി പ്രഖ്യാപിച്ചു.

അതേസമയം, ഭൂമിയുടെ ന്യായ വില 10 ശതമാനം വര്‍ധിക്കും. ഭൂമിയുടെ ന്യായ വിലയിലെ 10 ശതമാനം വര്‍ധനവിലൂടെ 200 കോടി രൂപയുടെ അധിക വരുമാനമാണ് ലക്ഷ്യം. ന്യായവില പൊതുവിപണി മൂല്യവുമായി പൊരുത്തപ്പെടാത്ത സാഹചര്യത്തില്‍ ഇത് പരിശോധിക്കാന്‍ ഉന്നതതല സമിതിയെ നിയോഗിച്ചു.

അടിസ്ഥാന ഭൂനികുതി പരിഷ്‌കരണത്തിലൂടെ 80 കോടി രൂപയുടെ അധികവരുമാനം ഉണ്ടാവും. 40.47 ആറിന് മുകളിലുള്ള ഭൂമിക്ക് പുതിയ നികുതി സ്ലാബ് വരും. മോട്ടോര്‍ സൈക്കിള്‍ നികുതി വര്‍ധനവിലൂടെ 60 കോടി രൂപയുടെ വരുമാനം പ്രതിവര്‍ഷം ഉണ്ടാവും. സ്‌ക്രാപ്പിങ് നയത്തിന്റെ ഭാഗമായി 15 വര്‍ഷത്തിന് മുകളിലുള്ള വാഹനങ്ങള്‍ക്ക് 50 ശതമാനം നികുതി കൂട്ടി.

മോട്ടോര്‍ വാഹന നികുതി കുടിശ്ശിക അടയ്ക്കാനുള്ള ഒറ്റത്തവണ തീര്‍പ്പാക്കല്‍ തുടരും. കാരവന്‍ വാഹനങ്ങളുടെ നികുതി പകുതിയാക്കി കുറച്ചു

രജിസ്‌ട്രോഷന്‍ അണ്ടര്‍ വാല്യുവേഷന്‍ കേസുകള്‍ തീര്‍പ്പാക്കുന്ന കോമ്പൌണ്ടിങ് പദ്ധതിയിലൂടെ 50 കോടി സമാഹരിക്കും. ബാര്‍ ഹോട്ടലുകള്‍ക്ക് റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള കാലാവധി നീട്ടി നല്‍കി.അബദ്ധത്തില്‍ കൂടുതല്‍ തുക പ്രളയ സെസായി അടച്ചവര്‍ക്ക് റീഫണ്ട് നല്‍കുന്നതിന് നിയമത്തില്‍ ഭേദഗതി വരുത്തുമെന്നും മന്ത്രി വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News