ഓപ്പറേഷന്‍ ഗംഗയെ കുറിച്ചു പാര്‍ലമെന്റില്‍ പ്രസ്താവന നടത്തും

ഉക്രൈനിലെ രക്ഷാദൗത്യം ഓപ്പറേഷന്‍ ഗംഗയെ കുറിച്ചു വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ പാര്‍ലമെന്റില്‍ പ്രസ്താവന നടത്തും. തിങ്കളാഴ്ച ബഡ്ജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടം തുടങ്ങുന്ന പശ്ചാതലത്തിലാണ് പ്രസ്താവന നടത്തുക. ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ഒഴിപ്പിക്കാനുള്ള രക്ഷാപ്രവര്‍ത്തനത്തെക്കുറിച്ചും ഇക്കാര്യത്തില്‍ ഇന്ത്യയുടെ നിലപാട് എന്താണെന്നും പ്രസ്താവനയില്‍ ഉണ്ടാകും.

ഉക്രൈനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ തിരികെ കൊണ്ടുവരാന്‍ ഫെബ്രുവരി 24 നാണ് കേന്ദ്ര സര്‍ക്കാര്‍ ഓപ്പറേഷന്‍ ഗംഗ ആരംഭിച്ചത്. കേന്ദ്രമന്ത്രിമാരായ കിരണ്‍ റിജിജു, ഹര്‍ദീപ് സിംഗ് പുരി, ജ്യോതിരാദിത്യ സിന്ധ്യ, ജനറല്‍ വികെ സിംഗ് എന്നിവരെ വിവിധ രാജ്യങ്ങളിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ അയച്ചിരുന്നു.

80ലധികം വിമാനങ്ങളിലായി 20000 ത്തോളം വിദ്യാര്‍ത്ഥികളെയാണ് ഇതുവരെ കൊണ്ടുവന്നത്. ഇതിന് പുറമെ ഓപ്പറേഷന്‍സ് ഗംഗയിലൂടെ, ബംഗ്ലാദേശ്, നേപ്പാള്‍ തുടങ്ങിയ അയല്‍രാജ്യങ്ങളില്‍ നിന്നുള്ള നിരവധി പൗരന്മാരെ രക്ഷിക്കാനും ഇന്ത്യക്ക് കഴിഞ്ഞു. അതേ സമയം വലിയ വിമര്‍ശങ്ങളും ഓപ്പറേഷന്‍ ഗംഗക്കെതിരെ ഉയര്‍ന്നിരുന്നു. പ്രസ്താവന നടത്തുമ്പോള്‍ പ്രതിപക്ഷം വിമര്‍ശനം ഉന്നയിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News