സിനിമയും മാധ്യമങ്ങളും തമ്മിലുള്ള വിടവ് ഇല്ലാതായി വരികയാണ്: ജോണ്‍ ബ്രിട്ടാസ് എം.പി

സിനിമയും മാധ്യമങ്ങളും തമ്മിലുള്ള വിടവ് ഇല്ലാതായി വരികയാണന്നു ജോണ്‍ ബ്രിട്ടാസ് എം.പി. മാധ്യമങ്ങളെ പോലെ സിനിമയും റിയലിസ്റ്റിക് സമീപനം സ്വീകരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

രാജ്യാന്തര മേളയോടനുബന്ധിച്ചു മീഡിയാ സെല്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം തലമുറകള്‍ക്കിടയിലുള്ള സംവാദവും സംസ്‌കാരിക വിനിമയവുമാണ് ചലച്ചിത്ര മേളകളിലൂടെ സാധ്യമാകുന്നതെന്നും ജോണ്‍ ബ്രിട്ടാസ് പറഞ്ഞു. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത് ചടങ്ങില്‍ അധ്യക്ഷനായി.

മുന്‍ സ്പീക്കര്‍ എം.വിജയകുമാര്‍, പ്രസ് അക്കാഡമി ചെയര്‍മാന്‍ ആര്‍ .എസ് ബാബു, ചലച്ചിത്ര അക്കാഡമി വൈസ് ചെയര്‍മാന്‍ പ്രേംകുമാര്‍, സെക്രട്ടറി സി.അജോയ്, മേളയുടെ ആര്‍ട്ടിസ്റ്റിക് ഡയറക്ടര്‍ ബീനാപോള്‍, പബ്ലിക്റിലേഷന്‍സ് റിലേഷന്‍സ് അഡീഷന്‍ ഡയറക്റ്റര്‍ അബ്ദുള്‍ റഷീദ് എന്നിവര്‍ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News