ജമ്മുകശ്മീരിൽ സൈനിക ഹെലികോപ്റ്റർ തകർന്ന സംഭവം; ഒരു പൈലറ്റ് മരിച്ചു

ജമ്മുകശ്മീരിൽ സൈനിക ഹെലികോപ്റ്റർ തകർന്ന് സംഭവത്തിൽ ഒരു പൈലറ്റ് മരിച്ചു. ഹെലികോപ്റ്ററിലുണ്ടായിരുന്ന ഒരു പൈലറ്റിന് പരുക്കേറ്റു .

ബന്ദിപ്പോറ ജില്ലയിലെ ഗുറേസ്  സെക്ടറില് ലാന്റ്ചെയ്യുന്നതിനിടെ ഹെലികോപ്റ്റര് അപകടത്തില്പെടുകയായിരുന്നു. മോശം  കലാവസ്ഥയാണ് അപകടകാാരണമെന്ന് കരസേനഅറിയിച്ചു പൈലറ്റും, സഹപൈലറ്റും മാത്രമാണ് ഹെലികോപ്റ്ററിൽ ഉണ്ടായത്. അപകടശേഷം ഇരുവരെയും കാണ്മാനിലായിരുന്നു.സേന നടത്തിയ തെരച്ചിലിന്റെ അടിസ്ഥാനത്തിലാണ് പൈലറ്റുമാരെ കണ്ടെത്തിയത്.

അതേസമയം, അപകട കാരണം എന്താണ് തുടങ്ങിയ കാര്യങ്ങളില്‍ വ്യക്തതയില്ല. മോശം കാലാവസ്ഥ ആയിരുന്നെന്നും ഹെലികോപ്റ്റർ ലാന്‍‍ഡ് ചെയ്യാന്‍ ഒരുങ്ങുന്നതിനിടെയാണ് അപകടം സംഭവിച്ചതെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. അപകടത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News