യുവജനങ്ങള്‍ക്കൊപ്പം ഇടതുപക്ഷം; ബജറ്റ് സ്വാഗതാര്‍ഹം – ഡിവൈഎഫ്ഐ

യുവജനങ്ങള്‍ക്ക് പ്രധാന പരിഗണന നല്‍കിയ സംസ്ഥാന സര്‍ക്കാരിന്റെ ബജറ്റ് സ്വാഗതാര്‍ഹമാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു. ഇടതുപക്ഷം എന്നും യുവജനങ്ങള്‍ക്കൊപ്പം കൂടിയാണെന്ന് തെളിയിക്കുന്നതാണ് 2022ലെ ബജറ്റ് പ്രഖ്യാപനങ്ങള്‍.

പരിമിതികള്‍ എങ്ങനെ മുറിച്ച് കടക്കാമെന്നുള്ള പ്രായോഗിക സമീപനം അടങ്ങുന്ന ബജറ്റാണ് ധനമന്ത്രി സഭയില്‍ അവതരിപ്പിച്ചത്. നോളജ് എക്കോണമി മേഖലയില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനായി 350 കോടി രൂപ ചെലവില്‍ ഡിസ്ട്രിക്ട് സ്‌കില്‍ പാര്‍ക്കുകള്‍. അന്‍പതിനായിരം മുതല്‍ രണ്ട് ലക്ഷം വരെ ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള 20 പുതിയ മൈക്രോ ഐ.ടി പാര്‍ക്കുകള്‍. 50 കോടി രൂപ ചെലവില്‍ അഭ്യസ്തവിദ്യരായ വീട്ടമ്മമാരുള്‍പ്പടെ ഐ.ടി തൊഴിലുകളുടെ ഭാഗമാകാന്‍ കഴിയുന്ന ഐ.ടി അധിഷ്ടിത സൗകര്യങ്ങളുള്ള ‘വര്‍ക്ക് നിയര്‍ ഹോം’ പദ്ധതി.

സ്ത്രീ സുരക്ഷ മുന്‍നിര്‍ത്തി പൊതുഗതാഗത സംവിധാനങ്ങളില്‍ ലൊക്കേഷന്‍ ട്രാക്കിംഗ് സംവിധാനം. ട്രാന്‍സ് ജന്‍ഡറുകള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും സാമൂഹിക പരിരക്ഷ നല്‍കാനുമുള്ള മഴവില്‍ പദ്ധതി. സര്‍വകലാശാലകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിന് വകയിരുത്തിയ 200 കോടി. സര്‍വകലാശാലകളോട് ചേര്‍ന്ന് 1500 ഹോസ്റ്റല്‍ മുറികള്‍ സ്ഥാപിക്കാനുള്ള തീരുമാനം തുടങ്ങി തൊഴില്‍ – വിദ്യാഭ്യാസ മേഖലകളെയൊന്നാകെ പരിഗണിക്കുന്ന പ്രഖ്യാപനങ്ങള്‍ യുവതലമുറയ്ക്ക് പ്രതീക്ഷ നല്‍കുന്നതാണ്.

അഭ്യസ്തവിദ്യരായ വീട്ടമ്മമാരുള്‍പ്പടെ ഐ.ടി തൊഴിലുകളുടെ ഭാഗമാകാന്‍ കഴിയുന്ന ഐ.ടി അധിഷ്ടിത സൗകര്യങ്ങളുള്ള ‘വര്‍ക്ക് നിയര്‍ ഹോം’ പദ്ധതി. എല്ലാ നിയമസഭാ മണ്ഡലങ്ങളിലും സ്‌കില്‍ കോഴ്‌സുകള്‍ ആരംഭിക്കാനുള്ള തീരുമാനം. കെ-റെയില്‍ പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നതിന് ആദ്യ ഘട്ടമായി കിഫ്ബിയില്‍ നിന്ന് 2000 കോടി രൂപ അനുവദിക്കാനുള്ള തീരുമാനം എന്നിവ ഇടതുപക്ഷ സര്‍ക്കാരിന്റെ ഇച്ഛാശക്തിയെയാണ് കാണിക്കുന്നത്.

തൊഴിലിനും ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും മുന്‍ഗണന നല്‍കുന്ന ജനപക്ഷ സര്‍ക്കാരിന്റെ കാഴ്ചപ്പാട് നവകേരളത്തിന് കരുത്തുപകരുന്നതാണ്. കേരളത്തിന്റെ വരുംകാല വളര്‍ച്ചയ്ക്കും കൂടി ശക്തി പകരുന്ന ഇടതുപക്ഷ സര്‍ക്കാരിന്റെ ഈ ബജറ്റ് രാജ്യത്തിനും മറ്റു സംസ്ഥാനങ്ങള്‍ക്കും മാതൃകയാണെന്നും സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News