ഹിന്ദുസ്ഥാന്‍ ലാറ്റക്‌സ് ലിമിറ്റഡ് ലേല നടപടിയില്‍ പങ്കെടുക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അനുമതി നിഷേധിച്ച കേന്ദ്ര സര്‍ക്കാര്‍ തീരുമാനം പ്രതിഷേധാര്‍ഹം; ഡിവൈഎഫ്‌ഐ

പൊതുമേഖല സ്ഥാപനമായ ഹിന്ദുസ്ഥാന്‍ ലാറ്റക്‌സ് ലിമിറ്റഡിന്റെ (എച്ച് എല്‍ എല്‍ ലൈഫ് കെയര്‍ ലിമിറ്റഡ്) ടെന്‍ഡര്‍ നടപടിയില്‍ പങ്കെടുക്കുന്നതിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം നിരാകരിച്ച കേന്ദ്ര സര്‍ക്കാര്‍ നിലപാട് പ്രതിഷേധാര്‍ഹമെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാരുകള്‍ക്കോ / സര്‍ക്കാര്‍ അധീനതയിലുള്ള പൊതുമേഖല സംരഭങ്ങള്‍ക്കോ ഇത്തരം ടെന്‍ഡര്‍ നടപടികളില്‍ പങ്കെടുക്കാന്‍ കഴിയില്ല എന്നാണ് കേന്ദ്രത്തിന്റെ വിശദീകരിണം.

കേന്ദ്ര സര്‍ക്കാരിന്റെ സ്വകാര്യ വല്‍കരണ നയത്തിന്റെ ഭാ?ഗമായുള്ള ഓഹരി വിറ്റഴിക്കല്‍ പ്രക്രിയയില്‍ എച്ച് എല്‍ എല്‍ ലൈഫ് കെയര്‍ ലിമിറ്റഡ് എന്ന പൊതുമേഖല സ്ഥാപനത്തെ ഉള്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ സന്നദ്ധമാവുകയും അതിനായി കെഎസ്‌ഐഡിസിയെ ചുമതലപ്പെടുത്തിയതും.

കേന്ദ്ര സര്‍ക്കാരിന്റെ ലേല നടപടികളില്‍ പങ്കെടുക്കുന്നതിനും കമ്പനിയുടെ കേരളത്തിലുള്ള ആസ്തികള്‍ ഏറ്റെടുക്കുന്നതിനുള്ള സാധ്യത പരിശോധിക്കുന്നതിനുമാണ് കെഎസ്‌ഐഡിസിയെ ചുമതലപ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍ നടപടിയിലേക്ക് കടന്നത്. എന്നാല്‍ ഇതിന് തടസം സൃഷ്ടിച്ചുകൊണ്ടുള്ളതാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട്. ഒരു ഭാ?ഗത്ത് പൊതുമേഖല സ്ഥാപനങ്ങള്‍ വിറ്റഴിക്കുകയും എന്നാല്‍ അത് ഏറ്റെടുത്ത് നടത്താന്‍ സംസ്ഥാന സര്‍ക്കാരുകളെ അനുവദിക്കാതെ സ്വകാര്യ വ്യക്തികള്‍ക്ക് നല്‍കുകയും ചെയ്യുന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാട് പ്രതിഷേധാര്‍ഹമെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News