ലസിത് മലിംഗ രാജസ്ഥാന്‍ റോയല്‍സിലേക്ക്

ശ്രീലങ്കന്‍ മുന്‍ താരം ലസിത് മലിംഗ വീണ്ടും ഐപിഎല്ലിലേക്ക് എത്തുന്നു. ദീര്‍ഘകാലമായി മുംബൈ ഇന്ത്യന്‍സിനായി കളിച്ച മലിംഗ ഇത്തവണ ഐപിഎല്‍ ഭാഗമാകുന്നത് പരിശീലകനായാണ്. അതേസമയം രാജസ്ഥാന്‍ റോയല്‍സ് താരത്തെ പേസ് ബൗളിംഗ് പരിശീലകനായി നിയമിച്ചു.

മലിംഗ ഒന്‍പത് സീസണില്‍ മുംബൈ ഇന്ത്യന്‍സിനായി കളിച്ചു. ഐപിഎല്ലിലെ ഏറ്റവും വലിയ വിക്കറ്റ് വോട്ടക്കാരനാണ് മലിംഗ. മുംബൈ ഇന്ത്യന്‍സിന്റെ ബൗളിംഗ് മെന്ററായും 2018 സീസണില്‍ അദ്ദേഹം പ്രവര്‍ത്തിച്ചു.

ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ശ്രീലങ്കന്‍ ടീമിന്റെ ബൗളിംഗ് പരിശീലകനായും മലിംഗ അടുത്തിടെ ഉണ്ടായിരുന്നു. രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യപരിശീലകന്‍ ശ്രീലങ്കന്‍ മുന്‍ താരം കുമാര്‍ സംഗക്കാരയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News