
വളരെ എളുപ്പത്തിൽ വീട്ടില്‍ തന്നെ ബീഫ് അച്ചാര്‍ തയാറാക്കാം.
ചേരുവകള്‍
ബീഫ് – 3 കിലോഗ്രാം
കാശ്മീരി മുളക് പൊടി – 10 ടേബിള്‍സ്പൂണ്‍
മല്ലിപ്പൊടി – 4 ടേബിള്‍സ്പൂണ്‍
കുരുമുളക് പൊടി – 3 ടേബിള്‍സ്പൂണ്‍
മഞ്ഞള്‍പ്പൊടി – 1 ടേബിള്‍സ്പൂണ്‍
ഗരം മസാലപ്പൊടി – 1 ടേബിള്‍സ്പൂണ്‍
വിനാഗിരി – 2 കപ്പ് + 3 ടേബിള്‍സ്പൂണ്‍
നീളത്തില്‍ അരിഞ്ഞ ഇഞ്ചി – 1 1/4 കപ്പ്
നീളത്തില്‍ അരിഞ്ഞ വെളുത്തുള്ളി – 1 1/4 കപ്പ്
പച്ചമുളക് – 10
കറിവേപ്പില – 2 പിടി
ഉപ്പ്, എണ്ണ – ആവശ്യത്തിന്
തയാറാക്കുന്ന വിധം
ഒരു പ്രഷര്‍ കുക്കറില്‍ ബീഫും 4 ടേബിള്‍സ്പൂണ്‍ കാശ്മീരി മുളകുപൊടിയും 4 ടേബിള്‍സ്പൂണ്‍ മല്ലിപ്പൊടിയും 1 ടേബിള്‍സ്പൂണ്‍ കുരുമുളക്ക് പൊടിയും 1 ടേബിള്‍സ്പൂണ്‍ മഞ്ഞള്‍പ്പൊടിയും 1 ടേബിള്‍സ്പൂണ്‍ ഗരം മസാല പൊടിയും 3 ടേബിള്‍സ്പൂണ്‍ വിനാഗിരിയും ആവശ്യത്തിന് ഉപ്പും ഇട്ട് നന്നായി യോജിപ്പിക്കുക.
പ്രഷര്‍ കുക്കറില്‍ രണ്ട് വിസില്‍ വരുന്നതു വരെ ഇത് വേവിക്കണം. പ്രഷര്‍ എല്ലാം റിലീസ് ചെയ്തതിന് ശേഷം കുക്കര്‍ തുറന്ന്, ബീഫ് വെള്ളം ഇല്ലാതെ കോരി മാറ്റണം.ഒരു പാന്‍ അടുപ്പത്തു വച്ച് ചൂടായതിന് ശേഷം ബീഫ് വറുത്ത് എടുക്കാന്‍ ആവശ്യത്തിന് എണ്ണ ഒഴിച്ച് ചൂടാക്കുക. ചൂടായ എണ്ണയിലേക്ക് ബീഫ് ഇട്ട് വറുത്തു കോരുക, മുഴുവന്‍ ബീഫും ഇതേ പോലെ ചെയ്ത് മാറ്റി വയ്ക്കണം.
ബീഫ് വറുത്തെടുത്ത എണ്ണ ബാക്കി വന്നു എങ്കില്‍, അതേ പാനില്‍ തന്നെ അതില്‍ നിന്നും കുറച്ച് എടുത്ത് ഇഞ്ചിയും വെളുത്തിള്ളിയും കറിവേപ്പിലയും പച്ചമുളകും ഇട്ട് ഗോള്‍ഡന്‍ ബ്രൗണ്‍ ആകുന്നത് വരെ മൂപ്പിക്കണം. ബാക്കി മുളക് പൊടിയും കുരുമുളക് പൊടിയും ആവശ്യത്തിന് ഉപ്പും ഇട്ട് ഒന്ന് ഇളക്കണം. അതിലേക്ക് ബാക്കി വിനീഗര്‍ ഒഴിച്ച് തിളപ്പിക്കണം. ഇതിലേക്ക് ബീഫ് ഇട്ട് നല്ലപോലെ ഇളക്കി തീ അടച്ച് മാറ്റി വയ്ക്കാം. ഇത് ഒരു ദിവസം ഇങ്ങനെ വച്ചിരുന്നിട്ട് കഴിക്കാന്‍ ആണ് ഏറ്റവും രുചി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here