രണ്ട് വർഷത്തിനിടെ ചൈനയിൽ വീണ്ടും കൊവിഡ് രോഗികളുടെ കുതിച്ചുചാട്ടം; നഗരത്തിൽ ലോക്ഡൗൺ

രണ്ടു വർഷത്തിലാദ്യമായി 1000 പേർക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചതോടെ ലോക്ഡൗൺ ഏർപ്പെടുത്തി ചൈന. ഒമ്പത് മില്യൺ ജനങ്ങൾ താമസിക്കുന്ന വടക്കുകിഴക്കൻ ചൈനയിലെ ചാങ്ചുൻ നഗരത്തിലാണ് ലോക്ഡൗൺ ഏർപ്പെടുത്തിയിരിക്കുന്നത്. 2020 കോവിഡ് മഹാമാരി കണ്ടെത്തിയതിന് ശേഷം ഇപ്പോഴാണ് ചൈനയിൽ കൊവിഡ് കേസുകൾ 1000 കടക്കുന്നത്. ഈയാഴ്ച രാജ്യത്തെ പലയിടത്തും 1000ത്തിലേറെ പേർക്കാണ് രോഗം സ്ഥിരീകരിക്കുന്നത്. മൂന്നാഴ്ച മുമ്പ് കേവലം നൂറിൽ താഴെ ആളുകൾക്കാണ് അസുഖമുണ്ടായിരുന്നത്.

ചാങ്ചുനിൽ വർക്അറ്റ് ഹോം ഏർപ്പെടുത്തുകയും കൂട്ട പരിശോധന നടത്തുകയും ചെയ്യുകയാണ്. ജിലിൻ പ്രവിശ്യയുടെ തലസ്ഥാനവും വ്യവസായ നഗരവുമായ ഇവിടുത്തെ വീടുകളിൽനിന്ന് രണ്ടു ദിവസത്തിലൊരിക്കൽ ഒരാൾക്ക് നിത്യോപയോക വസ്തുക്കാൾ വാങ്ങാൻ മാത്രം പുറത്തിറങ്ങാനാണ് അനുമതിയുള്ളത്. വെള്ളിയാഴ്ച 1369 പുതിയ കേസുകളാണ് നഗരത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഒമൈക്രോൺ വകഭേദമാണ് തീവ്രവ്യാപനത്തിന് വഴിയൊരുക്കിയിരിക്കുന്നത്.

അതേസമയം, പ്രത്യേക ലോക്ഡൗണുകളും പരിശോധനകളും കൊണ്ടുവന്ന് ഒമൈക്രോൺ ബാധ തടയാനുള്ള ശ്രമത്തിലാണ് ഷാങ്ഹായിലെയും മറ്റു പ്രധാന നഗരങ്ങളിലെയും അധികൃതർ. ഷാങ്ഹായിയിലെ സ്‌കൂളുകൾ ഓൺലൈൻ ക്ലാസുകളിലേക്ക് മാറ്റിയിരിക്കുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News