സംസ്ഥാന ബജറ്റ് ദിശാബോധമുള്ളത്: കോടിയേരി ബാലകൃഷ്ണന്‍

സംസ്ഥാന ബജറ്റ് ദിശാബോധമുള്ളതെന്നും, 25 വര്‍ഷത്തെ വികസനം ലക്ഷ്യം വെച്ചുള്ളതെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ബജറ്റില്‍ തോട്ടം മേഖലയുമായുള്ള പ്രഖ്യാപനങ്ങള്‍ ഭൂപരിഷ്‌കരണ നിയമത്തില്‍ മാറ്റം വരുത്തുന്നില്ലെന്നും ഭൂപരിഷ്‌കരണ നിയമത്തിന് വിരുദ്ധമായി ഒന്നും ഉണ്ടാകില്ലെന്നും കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി.

അതേ സമയം യാഥാര്‍ഥ്യബോധമില്ലാത്ത ബജറ്റെന്ന പ്രതിപക്ഷനേതാവിന്റെ വിമര്‍ശനത്തിനും കോടിയേരി മറുപടി നല്‍കി.
പ്രതിപക്ഷം വിമര്‍ശിക്കാന്‍ വേണ്ടി എന്തെലും പറയുകയാണെന്നും ആക്ഷേപങ്ങള്‍ ഉണ്ടെങ്കില്‍ നിയമാസഭയില്‍ ഉന്നയിച്ചാല്‍ ക്രിയാത്മകമായ ചര്‍ചകള്‍ ഉണ്ടാകുമെന്നും കോടിയേരി ദില്ലിയില്‍ പ്രതികരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News