‘സംസ്ഥാന ബജറ്റ് ഭക്ഷ്യ സുരക്ഷയ്ക്കും പൊതുവായ വികസനത്തിനും ആക്കം കൂട്ടുന്നത്’; എം.എ. യൂസഫലി

ധനമന്ത്രി കെ. എന്‍. ബാലഗോപാല്‍ അവതരിപ്പിച്ച ബജറ്റ് ഭക്ഷ്യ സുരക്ഷയ്ക്കും കേരളത്തിന്റെ പൊതുവായ വികസനത്തിന് ആക്കം കൂട്ടുന്നതാണെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍എം എ യൂസഫലി.

എംഎ യൂസഫലിയുടെ പ്രതികരണം

ധനമന്ത്രി കെ. എന്‍. ബാലഗോപാല്‍ അവതരിപ്പിച്ച ബജറ്റ് ഭക്ഷ്യ സുരക്ഷയ്ക്കും കേരളത്തിന്റെ പൊതുവായ വികസനത്തിന് ആക്കം കൂട്ടുന്നതാണ്. വ്യാവസായിക വളര്‍ച്ച ഗണ്യമായി വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഇന്‍ഡസ്ട്രിയല്‍ ഫെസിലിറ്റേഷന്‍ പാര്‍ക്കുകളും സ്വകാര്യ വ്യവസായ പാര്‍ക്കുകളും സ്ഥാപിക്കുന്നത് ഈ രംഗത്ത് കൂടുതല്‍ നിക്ഷേപങ്ങള്‍ എത്താന്‍ സഹായകരമാകും. അതുപോലെ കേരളത്തിന്റെ തനതു ഉല്പന്നങ്ങളുടെ ആഗോള വിപണനം ലക്ഷ്യമാക്കിയുള്ള മിനി ഫുഡ് പാര്‍ക്കുകള്‍ ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന കര്‍ഷകര്‍ക്കും മറ്റും ഏറെ ഉപകാരപ്രദമാകും.

വിനോദ സഞ്ചാരം, വിവര സാങ്കേതിക വിദ്യ, സംരംഭകത്വം തുടങ്ങിയ മേഖലകളില്‍ നല്‍കിയ പ്രാധാന്യം കൂടുതല്‍ നിക്ഷേപങ്ങള്‍ സംസ്ഥാനത്ത് വരുവാനും അതുവഴി കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാനും ഇടയാക്കും. ആരോഗ്യ മേഖലയില്‍ നല്‍കിയ ഊന്നല്‍ സംസ്ഥാനത്തിന്റെ പൊതുജനാരോഗ്യ മേഖലയെ കൂടുതല്‍ ശക്തിപ്പെടുത്തും.

ഉന്നത വിദ്യാഭ്യാസത്തോടൊപ്പം തൊഴില്‍ നൈപുണ്യത്തിന് നല്‍കിയ പ്രാധാന്യം യുവജനങ്ങള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ലഭ്യമാക്കും. പുതിയതായി രൂപകല്‍പന ചെയ്യുന്ന പ്രവാസി ഏകോപന, പുനസംയോജന പദ്ധതി മടങ്ങി വരുന്ന പ്രവാസികള്‍ക്ക് ആശ്വാസം പകരും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News