കേന്ദ്രം കൈ ഒഴിയുന്ന സ്ഥാപനങ്ങള്‍ കേരളം ഏറ്റെടുത്ത് നടത്തും; മന്ത്രി പി രാജീവ്

കെല്‍ട്രോണ്‍ എംപ്ലോയീസ് അസോസിയേഷന്‍ 15 ആം അഖിലേന്ത്യാ സമ്മേളനം വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് ഉല്‍ഘാടനം ചെയ്തു. കേന്ദ്രത്തില്‍ അധികാരത്തിലിരിക്കുന്ന ബി ജെ പി സര്‍ക്കാര്‍ ജനവിരുദ്ധ തൊഴിലാളി നയങ്ങള്‍ തീവ്രമായി നടപ്പാക്കാന്‍ ശ്രമിക്കുകയാണ്. വിറ്റു പണമുണ്ടാക്കുക എന്നതാണ് കേന്ദ്രസര്‍ക്കാരിന്റെ നയം. എന്നാല്‍ കേന്ദ്രം കൈ ഒഴിയുന്ന സ്ഥാപനങ്ങള്‍ ഏറ്റെടുത്തു നടത്തുകയെന്നുള്ളതാണ് കേരള സര്‍ക്കാരിന്റെ രീതി.

അതിനുതകുന്ന രീതിയില്‍ വ്യവസായ മേഖലയില്‍ വന്‍കുതിച്ചുചാട്ടം ഉണ്ടാകുന്ന പദ്ധതികള്‍ ഇന്നത്തെ ബജറ്റിലും പ്രഖ്യാപിച്ചിട്ടുണ്ടെന്നും. കെല്‍ട്രോണ്‍ ജീവനക്കാരുടെ ശമ്പളം വര്‍ധിപ്പിക്കാന്‍ വ്യവസ്സായ വകുപ്പ് അനുമതി നല്‍കിയിട്ടുണ്ടെന്നും ഉല്‍ഘാടനം ചെയ്തുകൊണ്ട് മന്ത്രി പി രാജീവ് പറഞ്ഞു. കെല്‍ട്രോണ്‍ എംപ്ലോയീസ് അസോസിയേഷന്‍ പ്രസിഡന്റ് സി ജയന്‍ബാബു, ജനറല്‍ സെക്രട്ടറി ആര്‍ സുനില്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel