പേടിഎമ്മിന് നിയന്ത്രണങ്ങളുമായി ആര്‍ബിഐ

പ്രമുഖ പണക്കൈമാറ്റ സംവിധാനമായ പേടിഎമിന്റെ പേയ്‌മെന്റ് ബാങ്കില്‍ പുതിയ ഉപഭോക്താക്കളെ വിലക്കി റിസര്‍വ് ബാങ്ക്. ബാങ്ക് റെഗുലേഷന്‍ ആക്ട് 35 A പ്രകാരം പുതിയ ഉപബോക്താക്കളെ പേടിഎം ബാങ്കില്‍ ഉള്‍പെടുത്തരുതെന്നും, ഓഡിറ്റിനായി ഏതെങ്കിലും ഐടി ഓഡിറ്റ് കമ്പനിയെ ചുമതലപ്പെടുത്തണമെന്നും റിസര്‍വ് ബാങ്ക് പേടിഎമിനു നിര്‍ദ്ദേശം നല്‍കി

2017 മെയ് 23നാണ് പേടിഎം പേയ്‌മെന്റ് ബാങ്ക് പ്രവര്‍ത്തനം ആരംഭിച്ചത്. 2015ലാണ് പേമെന്റ് ബാങ്കായി ഉയര്‍ത്താനുള്ള പ്രാഥമിക അനുമതി ആര്‍ബിഐ നല്‍കിയത്. നിലവില്‍ 58 മില്ല്യണ്‍ അക്കൗണ്ടുകളാണ് പേടിഎം പേയ്‌മെന്റ് ബാങ്കില്‍ ഉള്ളത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News