ADVERTISEMENT
ബാഹുബലിയിലൂടെ മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറിയ ആളാണ് പ്രഭാസ്. പിന്നീട് ബാഹുബലി രണ്ടാം ഭാഗം വന്നപ്പോഴും മലയാളി പ്രേക്ഷകരുള്‍പ്പെടെയുള്ളവര്‍ ചിത്രത്തെ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. അതുകൊണ്ട് തന്നെ കേരളവും പ്രഭാസിന് പ്രിയപ്പെട്ട ഇടമാണ്. രാജ്യത്ത് തന്നെ ഇത്രയും മനോഹരമായ സ്ഥലമില്ലെന്ന് അദ്ദേഹം പറഞ്ഞു. മലയാളം സിനിമകളെ പറ്റിയും പ്രേക്ഷകരെ പറ്റിയും പ്രഭാസ് സംസാരിച്ചു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഈക്കാര്യം തുറന്നു പറഞ്ഞത്.
ഒന്നില്‍ കൂടുതല്‍ തവണ കണ്ട മലയാള ചിത്രം ഏതാണെന്ന അവതാരകയുടെ ചോദ്യത്തിന് പ്രേമം എന്നായിരുന്നു പ്രഭാസിന്റെ മറുപടി.
‘വളരെ മികച്ച പ്രേക്ഷകരാണ് മലയാളികള്‍. എനിക്കിവിടെ ഫാന്‍സ് ഉണ്ടെന്നാണ് തോന്നുന്നത്. അത് നല്ല ഒരു കാര്യമായി തോന്നുന്നു. മാത്രവുമല്ല രാജ്യത്തെ തന്നെ ഏറ്റവും മനോഹരമായ സംസ്ഥാനമാണ് കേരളം. കൊച്ചി പോലെയൊരു വ്യവസ്യായ മേഖല ഉണ്ടായിട്ടും ഇവിടെ ധാരാളം പച്ചപ്പ് ഉണ്ട്.
ഇതു പോലെയൊരു സ്ഥലം രാജ്യത്ത് വേറെയില്ല. മനോഹരമായ വനങ്ങളുണ്ട്. ആലപ്പുഴയും മൂന്നാറും പോലെയുള്ള സ്ഥലങ്ങളുണ്ട്. രാധേ ശ്യാം എല്ലാവരും കാണുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിങ്ങളുടെ സ്നേഹത്തിന് നന്ദി,’ പ്രഭാസ് പറഞ്ഞു.
‘എല്ലായിടത്തും സ്ത്രീകള്‍ ധീരതയോടെ നില്‍ക്കണം. എല്ലാവരും സ്ത്രീകളെയാണ് പിന്തുണക്കേണ്ടത്. അത് നടിയെന്നല്ല, മാധ്യമ പ്രവര്‍ത്തകയാണെങ്കിലും, ബിസിനസ് ചെയ്യുന്നവരാണെങ്കിലും സ്ത്രീകളെ പിന്തുണയ്ക്കണം. അത് പ്രധാനമാണ്. സ്ത്രീകള്‍ ശക്തരാകും. അവര്‍ ലോകം ഭരിക്കും. അതുവരെ സ്ത്രീകളെ പിന്തുണയ്ക്കണം,’ പ്രഭാസ് കൂട്ടിച്ചേര്‍ത്തു.
അതേസമയം പ്രഭാസിന്റെ രാധേ ശ്യാം മാര്‍ച്ച് 11ന് തിയേറ്ററുകളില്‍ റിലീസ് ചെയ്തിരിക്കുകയാണ്. വിവിധ ഭാഷകളില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം അവതരിപ്പിക്കുന്നതിനായി ശബ്ദം നല്‍കിയിരിക്കുന്നത് അമിതാഭ് ബച്ചന്‍, ഡോ. ശിവ രാജ്കുമാര്‍, പൃഥ്വിരാജ്, എസ്. എസ്. രാജമൗലി എന്നിവരാണ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.