ബഡ്ജറ്റില്‍ തലസ്ഥാനത്തിന് ലഭിച്ചത് കോടികളുടെ പദ്ധതികള്‍

കെ എന്‍ ബാലഗോപാലിന്റെ ബഡ്ജറ്റില്‍ തലസ്ഥാനത്തിന് ലഭിച്ചത് കോടികളുടെ പദ്ധതികള്‍. തിരുവനന്തപുരം ഔട്ടര്‍ റിംഗ് റോഡിന് ഭൂമിയേറ്റെടുക്കാന്‍ ആയിരം കോടി അനുവദിച്ചതോടെ തലസ്ഥാനത്തിന്റെ മുഖച്ഛായ തന്നെ മാറ്റും. തിരുവനന്തപുരം ആര്‍സിസിയെ സംസ്ഥാന കാന്‍സര്‍ സെന്റര്‍ ആയി ഉയര്‍ത്തി, മെഡിക്കല്‍ ടെക് ഇന്നവേഷന്‍ പാര്‍ക്കിന് 100 കോടിയും ഡിജിറ്റല്‍ സര്‍വകലാശാലയ്ക്ക് 26 കോടി അനുവദിക്കും, തോന്നയ്ക്കല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന് 50 കോടി അനുവദിക്കും. ഇതടക്കം കോടികളുടെ വികസനം ആണ് തലസ്ഥാത്ത് എത്തുന്നത്.

നാവായിക്കുളത്ത് നിന്നും ആരംഭിച്ച് വിഴിഞ്ഞം ബൈപ്പാസില്‍ അവസാനിക്കുന്ന തിരുവനന്തപുരം ഔട്ടര്‍ റിംഗ് റോഡ് തിരുവനന്തപുരം നഗരത്തിലേക്ക് വരുന്ന എല്ലാ പ്രധാന പാതകളേയും ബന്ധപ്പെട്ടു കൊണ്ടാണ് കടന്നു പോകുന്നത്, ഭൂമിയേറ്റെടുക്കുന്നതിന് 1000 കോടി മാറ്റി വെച്ചതോടെ തലസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യ മേഖലയില്‍ വന്‍ കുതിച്ച് ചാട്ടം ഉണ്ടാവും. തിരുവനന്തപുരത്ത് മെഡിക്കല്‍ ടെക് ഇന്നവേഷന്‍ പാര്‍ക്കിന് 100 കോടിയും ഡിജിറ്റല്‍ സര്‍വകലാശാലയ്ക്ക് 26 കോടി അനുവദിച്ചിട്ടുണ്ട്. വിഴിഞ്ഞത് ക്രൂയിസ് വിനോദസഞ്ചാരം നവീന പദ്ധതിയാണ്. ടെക്‌നോ പാര്‍ക്ക് വികസനത്തിനും കോടികള്‍ മാറ്റി വെച്ചു.

തിരുവനന്തപുരത്തെ ഓഫ്താല്‍മോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന് കോടികള്‍ ആണ് ബഡ്ജറ്റ് ല്‍ മാറ്റി വെച്ചിരിക്കുന്നത്. നൂതന ലാബോറട്ടറി സ്ഥാപിക്കാനും വാക്സിന്‍ ഗവേഷണത്തിനും തോന്നയ്ക്കല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന് 50 കോടി ഉണ്ട്. തിരുവനന്തപുരം ആര്‍സിസിയെ സംസ്ഥാന കാന്‍സര്‍ സെന്റര്‍ ആയി ഉയര്‍ത്തി ആര്‍സിസിക്ക് 81 കോടി രൂപ അനുവദിക്കും . തിരുവനന്തപുരത്ത് നിന്ന് -അങ്കമാലി വരെ പോകുന്ന റോഡിന് വികസനത്തിനുമായി 1500 കോടി രൂപ ലഭിച്ചത്. തിരുവനന്തപുരത്തെ മുഖശ്ചായ തന്നെ മാറുന്ന പദ്ധതികള്‍ ആണ് ബഡ്ജറ്റില്‍ ഉള്ളതെന്നും നല്ല പരിഗണന തലസ്ഥാന ജില്ലക്ക് ലഭിച്ചുവെന്നും ചേമ്പര്‍ ഓഫ് കോമേഴ്‌സ് ഭാരവാഹി രഘു ചന്ദ്രന്‍ നായര്‍ കൈരളി ന്യൂസിനോട് പറഞ്ഞു.

പള്ളിപ്പുറം ടെക്നോസിറ്റിയില്‍ 20 ഏക്കര്‍ സ്ഥലം കെ.എസ്.ഐ.ടി.ഐ.എല്ലിന് അനുവദിച്ചു. ഇതിനായി 50.59 കോടി രൂപ വകയിരുത്തി.തിരുവനന്തപുരം കിഴങ്ങുവിള ഗവേഷണകേന്ദ്രത്തിന് രണ്ട് കോടിയും വകയിരുത്തി കഴക്കൂട്ടത്തുള്ള അസാപ് സ്‌കില്‍ പാര്‍ക്കില്‍ ഓഗ്മെന്റ് റിയാലിറ്റി ലാബ് മേനംകുളത്ത് ജി.വി രാജ സെന്റര്‍ ഫോര്‍ എക്സലന്‍സ് എന്നീ പ സ്ഥാപിക്കും. തിരുവനന്തപുരം ട്രാവന്‍കൂര്‍ ടൈറ്റാനിയം ഫാക്ടറിക്ക് 23 കോടി രൂപ അനുവദിച്ചു. കേരള ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരത്ത് ആഗോള ശാസ്ത്രോത്സവം സംഘടിപ്പിക്കും. ജില്ലയിലെ ഒന്നൊഴികെ മറ്റെല്ലാ സീറ്റും എല്‍ഡിഎഫ് സര്‍ക്കാരിന് നല്‍കിയ തലസ്ഥാന ജനതക്കുള്ള നന്ദി പ്രകടനം കൂടിയായി മാറി സംസ്ഥാന ബഡ്ജറ്റ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News