
2022- 23 സാമ്പത്തിക വര്‍ഷത്തിനു മുന്നോടിയായി ധനമന്ത്രി ബാലഗോപാല്‍ അവതരിപ്പിച്ചിരിക്കുന്നത് തികച്ചും ജനോപകാര ബജറ്റാണെന്ന് ലോകകേരളസഭാംഗവും ദുബായ് ഓര്‍മ രക്ഷധികാരിയുമായ എന്‍ കെ കുഞ്ഞുമുഹമ്മദ്. പ്രവാസി കാര്യ വകുപ്പിനായി ആകെ 147.51 കോടി വകയിരുത്തിക്കൊണ്ട് പ്രവാസികളെക്കൂടി ചേര്‍ത്തുപിടിക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ കരുതല്‍ കാണിച്ചിരിക്കുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രവാസി മലയാളികള്‍ക്കായി പുതുതായി രൂപകല്‍പന ചെയ്തിരിക്കുന്ന പ്രവാസി ഏകോപന പുനസംയോജന പദ്ധതിയ്ക്കായി 50 കോടി രൂപ വകയിരുത്തിയിരിക്കുന്നു. ഇതുകൂടാതെ, രണ്ടോ അതിലധികമോ വര്‍ഷം വിദേശത്ത് ജോലി ചെയ്തതിന് ശേഷം മടങ്ങിയെത്തുന്ന പ്രവാസികള്‍ക്കായുള്ള സാന്ത്വനം പദ്ധതിയ്ക്കായി 33 കോടിയാണ് ഇത്തവണ വകയിരുത്തിയിരിക്കുന്നത്. ഒപ്പം, നോണ്‍ കേരളൈറ്റ്‌സ് വെല്‍ഫെയര്‍ ഫണ്ടിനായി 9 കോടിയും അനുവദിച്ചു.
യുക്രൈന്‍ സംഘര്‍ഷ പശ്ചാത്തലത്തില്‍ പ്രതിസന്ധിയിലായ വിദ്യാര്‍ത്ഥികള്‍ക്കായി ബജറ്റില്‍ പ്രത്യേക പരിഗണന നല്‍കിയ തീരുമാനം മുഴുവന്‍ പ്രവാസികള്‍ക്കും പ്രതീക്ഷ നല്‍കുന്നതാണ്. പ്രതിസന്ധികളില്‍ കേരള സര്‍ക്കാര്‍ പ്രവാസികളോട് കാണിക്കുന്ന കരുതലിന്റെ ഒരുദാഹരണം കൂടിയാണിത്.
വിദേശങ്ങളില്‍ പഠിക്കുന്ന മുഴുവന്‍ മലയാളി വിദ്യാര്‍ത്ഥികളുടെയും ഡാറ്റ ബാങ്ക് തയ്യാറാക്കാനുള്ള നോര്‍ക്കയുടെ തീരുമാനമടക്കം എല്ലാവിധത്തിലും മലയാളികളെ ചേര്‍ത്തുപിടിക്കുന്ന ബജറ്റാണിതെന്നും കൂടുതല്‍ കൃതജ്ഞതയോടെ ഇടതു സര്‍ക്കാരിനോടൊപ്പം സഹകരിക്കാന്‍ പ്രവാസി മലയാളികള്‍ക്ക് ഇത് പ്രേരണയാണെന്നും എന്‍ കെ കുഞ്ഞുമുഹമ്മദ് കൂട്ടിച്ചര്‍ത്തു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here