മിസൈല്‍ വീണ സംഭവം; വിശദീകരണവുമായി പ്രതിരോധ മന്ത്രാലയം

ഇന്ത്യയുടെ മിസൈല്‍ പാക്കിസ്ഥാനില്‍ വീണ സംഭവത്തില്‍ വിശദീകരണവുമായി പ്രതിരോധ മന്ത്രാലയം രംഗത്തെത്തി. അറ്റകുറ്റപണികള്‍ക്കിടെയുണ്ടായ സാങ്കേതിക തകരാറാണ് മിസൈല്‍ വിക്ഷേപണത്തിന് കാരണമെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.

സംഭവത്തില്‍ ഉന്നതതല അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടുണ്ട്. ഇന്ത്യയില്‍ നിന്ന് പുറപ്പെട്ട മിസൈല്‍ പാകിസ്ഥാനിലെ ആള്‍പാര്‍പ്പില്ലാത്ത ഒരു പ്രദേശത്താണ് പതിച്ചത്. സംഭവത്തില്‍ ഖേദം രേഖപ്പെടുത്തുന്നെന്നും സംഭവത്തില്‍ ആളപായമൊന്നും സംഭവിക്കാത്തത് വലിയ ആശ്വാസമാണെന്നും ഇന്ത്യയുടെ പ്രതിരോധ മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ വ്യക്തമാക്കി.

ബുധനാഴ്ചയാണ് ഖാനേവാല്‍ ജില്ലയിലെ മിയാന്‍ ചന്നുവില്‍ ഇന്ത്യയുടെ മിസൈല്‍ ചെന്ന് പതിച്ചത്. സ്‌ഫോടകവസ്തു ഘടിപ്പിക്കാത്ത മിസൈലാണ് അബദ്ധത്തില്‍ വിക്ഷേപിക്കപ്പെട്ടത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News