അച്ഛനും മകനും വീട്ടില്‍ മരിച്ച നിലയില്‍; മരുമകളുടെ സൂഹൃത്ത് പിടിയില്‍

ജംഷേദ്പൂരിന് സമീപം ഗാന്ധിനഗറില്‍ അച്ഛനേയും മകനേയും വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഒരാള്‍ പിടിയില്‍. വെള്ളിയാഴ്ച രാവിലെയാണ് സംഭവം. പുതപ്പിനടിയില്‍ നിന്നാണ് സുഷില്‍ മഹാന്തി, മകന്‍ രാജു മഹാന്തി എന്നിവരുടെ മൃതശരീരങ്ങള്‍ കണ്ടെത്തിയത്. സുഷില്‍ കൊല്ലപ്പെട്ടതാണോ എന്ന കാര്യം വ്യക്തമല്ലെന്ന് പൊലീസ് അറിയിച്ചു. സംഭവത്തില്‍ ജിതിന്‍ കുമാര്‍ എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

രാജുവിന്റെ ഭാര്യയും വീട്ടില്‍ വാടക്കാരനായി താമസിക്കുന്ന ജിതിന്‍ കുമാറും തമ്മിലുണ്ടായ ബന്ധമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മാത്രമേ സുഷിലിന്റെ മരണം സംഭവിച്ചത് എങ്ങനെയാണെന്ന് സ്ഥിരീകരിക്കാനാകൂവെന്നും പൊലീസ് പറഞ്ഞു. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശത്ത് കൊലപാതകം നടന്നതിനെകുറിച്ച് അന്വേഷിക്കുമെന്നും രാജുവിന്റെ ഭാര്യയെ ചോദ്യം ചെയ്തുവരികയാണെന്നും പൊലീസ് അറിയിച്ചു.

പ്രദേശത്ത് പുകയില ഉത്പന്നങ്ങളുടെ വില്‍പ്പനക്കാരനായ രാജു വീടിന്റെ ഒരു ഭാഗം കുറച്ചുകാലങ്ങളായി വാടകക്ക് നല്‍കിയിരുന്നു. താമസക്കാരനായ ജിതിന്‍ കുമാര്‍ പിന്നീട് രാജുവിന്റെ ഭാര്യയുമായി പ്രണയത്തിലാവുകയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News