രണ്ടു കോടിയോളം രൂപയുടെ കള്ളപ്പണവുമായി മലപ്പുറത്ത് ദമ്പതികള്‍ അറസ്റ്റില്‍

രണ്ടു കോടിയോളം രൂപയുടെ കള്ളപ്പണവുമായി മലപ്പുറത്ത് ദമ്പതികള്‍ അറസ്റ്റില്‍. വളാഞ്ചേരി പൊലീസ് നടത്തിയ വാഹന പരിശോധനക്കിടെയാണ് ഇതര സംസ്ഥാനക്കാരായ പ്രതികള്‍ പിടിയിലായത്

അനധികൃതമായി കടത്താന്‍ ശ്രമിച്ച ഒരു കോടി 80 ലക്ഷത്തി അന്പതിനായിരം രൂപയാണ് പിടിച്ചെടുത്തത്. വളാഞ്ചേരി ജംഗ്ഷനിലെ വാഹന പരിശോധനക്കിടെയാണ് പണം ക ണ്ടെടുത്തത്. സംഭവത്തില്‍ എറണാകുളത്ത് താമസിക്കുന്ന പൂനെ സ്വദേശികളായ ദമ്പതികള്‍ അറസ്റ്റിലായി.

വളാഞ്ചേരി എസ്, എച്ച്, ഓ ജിനേഷിന്റെ നേതൃത്വത്തില്‍ ആയിരുന്നു പരിശോധന. ജില്ല പൊലീസ് മേധാവി സുജിത്ത് ദാസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here