
പാതിരാത്രി മൃഗശാലയില്‍ നിന്ന് മുങ്ങിയ പെന്‍ഗ്വിനെ കയ്യോടെ പിടിച്ച് പൊലീസ്. ഹങ്കറിയിലെ ബുഡാപെസ്റ്റിലാണ് സംഭവം. ബുഡാപെസ്റ്റ് മെട്രോപൊളിറ്റന്‍ സൂ ആന്‍ഡ് ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ നിന്ന് രാത്രി രക്ഷപ്പെട്ട പെന്‍ഗ്വിനെയാണ് പിടികൂടിയത്. ബുഡാപെസ്റ്റ് പൊലീസ് തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം പങ്കുവച്ചത്. പെന്‍ഗ്വിനെ പിടികൂടുന്നതിന്റെയും തിരികെ ഏല്പിക്കുന്നതിന്റെയും ചിത്രങ്ങള്‍ പോസ്റ്റില്‍ പങ്കുവച്ചിട്ടുണ്ട്.
സെന്‍ട്രല്‍ ബുഡാപെസ്റ്റില്‍ ജോലിയിലുണ്ടായിരുന്ന പൊലീസ് ഓഫീസര്‍മാരാണ് പുലര്‍ച്ചെ 2.30 ഓടെ തെരുവിലൂടെ അലക്ഷ്യമായി നടക്കുന്ന പെന്‍ഗ്വിനെ കണ്ടെത്തിയത്. പൊലീസുകാര്‍ ചേര്‍ന്ന് പെന്‍ഗ്വിനെ പിടികൂടി പുതപ്പില്‍ പൊതിഞ്ഞ് തിരികെ മൃഗശാലയില്‍ ഏല്പിച്ചു. 6 മാസം പ്രായമായ സന്യിക എന്ന പെന്‍ഗ്വിനാണ് നാട് കാണാനിറങ്ങിയത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here