ഐഎസ്എല്‍; സെമി ആദ്യ പാദം ബ്ലാസ്റ്റേഴ്‌സിന്

ഐഎസ്എല്‍ ആദ്യ സെമിയുടെ ആദ്യപാദത്തില്‍ ജംഷദ്പുരിനെതിരെ കേരള ബ്ലാസ്റ്റേഴ്‌സിന് ജയം. 38 ആം മിനുട്ടില്‍ സഹല്‍ അബ്ദു സമദാണ് ബ്ലാസ്റ്റേഴ്‌സിന്റെ വിജയ ഗോള്‍ നേടിയത്. കളിയില്‍ നേരിയ മുന്‍തൂക്കം ജംഷദ്പുരിനായിരുന്നെങ്കിലും ലഭിച്ച അവസരം ഗോളാക്കി മാറ്റി ബ്ലാസ്റ്റേഴ്‌സ് മുന്നിലെത്തി.

പ്രാഥമിക റൗണ്ടിലെ 2 നേര്‍ക്ക് നേര്‍ മത്സരങ്ങളില്‍ ഒന്ന് സമനിലയില്‍ കലാശിച്ചപ്പോള്‍ ഒരു മത്സരം ജംഷദ് പുര്‍ വിജയിച്ചു. ആദ്യ സെമിയുടെരണ്ടാം പാദം ചൊവ്വാഴ്ച വൈകീട്ട് 7:30 ന് വാസ്‌കോ തിലക് മൈതാനില്‍ നടക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News