കണ്ണൂര്‍ ജില്ലയില്‍ പുതിയ ഐടി പാര്‍ക്ക്, ബജറ്റില്‍ ജില്ലയ്ക്ക് മികച്ച പരിഗണന

കണ്ണൂര്‍ ജില്ലയുടെ വികസന കുതിപ്പിന് വേഗം കൂട്ടുന്നതാണ് സംസ്ഥാന ബജറ്റ്. ബജറ്റില്‍ പ്രഖ്യാപിച്ച പുതിയ ഐടി പാര്‍ക്ക്, ഐ ടി ഇടനാഴി എന്നിവ ജില്ലയുടെ ഐ ടി വികസനത്തിന് കുതിപ്പ് പകരും.മലബാര്‍ ക്യാന്‍സര്‍ സെന്ററിന്റെ രണ്ടാം ഘട്ട വികസനത്തിനായി കിഫ്ബി വഴി 429.37 കോടി രൂപയും ബജറ്റ് വിഹിതമായി 28 കോടി രൂപയുമാണ് അനുവദിച്ചത്.

സംസ്ഥാന ബജറ്റില്‍ കണ്ണൂര്‍ ജില്ലയ്ക്ക് മികച്ച പരിഗണനയാണ് ലഭിച്ചത്.ഐടി,വിദ്യാഭ്യാസം,ആരോഗ്യം,ജലസേചനംതുടങ്ങിയ മേഖലകളിലെ വികസനത്തോടൊപ്പം കണ്ണൂര്‍ വിമാനത്താവളം അഴീക്കല്‍ തുറമുഖം എന്നിവയുടെ വികസനത്തിനും ഊന്നല്‍ നല്‍കിയത് ജില്ലയ്ക്ക് ഏറെ ഗുണം ചെയ്യും.കണ്ണൂരില്‍ പുതിയ ഐടി പാര്‍ക്ക്,ഐ ടി ഇടനാഴി,മട്ടന്നൂര്‍ വിമാനത്താവളത്തിന് സമീപം സയന്‍സ് പാര്‍ക്ക് എന്നിവയാണ് പ്രധാന പ്രഖ്യാപനങ്ങള്‍.200 കോടി രൂപ ചിലവിലാണ് കണ്ണൂര്‍ വിമാനത്താവളത്തിന് സമീപം ഇരട്ട ബ്ലോക്കുകളുള്ള സയന്‍സ് പാര്‍ക്ക് സ്ഥാപിക്കുന്നത്.

വ്യവസായ ഗവേഷണ വിദ്യാഭാസ മേഖലകളില്‍ പുതിയ അവസരങ്ങള്‍ തുറക്കുന്നതായിയിരിക്കും സയന്‍സ് പാര്‍ക്ക്.മലബാര്‍ ക്യാന്‍സര്‍ സെന്ററിന്റെ രണ്ടാം ഘട്ട വികസനത്തിനായി കിഫ്ബി വഴി 427.39 കോടിയും ബജറ്റ് വിഹിതമായി 28 കോടി രൂപയും അനുവദിച്ചു. പഴശ്ശി ജലസേനചന പദ്ധതി കനാലുകള്‍ നവീകരിക്കുന്നതിന് 5 കോടി രൂപ നീക്കിവെച്ചത് കാര്‍ഷിക മേഖലയ്ക്ക് കരുത്ത് പകരും. മട്ടന്നൂരില്‍ 3 നിലകളിലായി 115 മുറികളുള്ള വര്‍ക്കിങ്ങ് വിമന്‍സ് ഹോസ്റ്റല്‍ സ്ഥാപിക്കാനായി 2.25 കോടി രൂപയും കണ്ണൂരില്‍ സ്റ്റേറ്റ് ജിഎസ്ടി കോംപ്ലക്‌സ് സ്ഥാപിക്കുന്നതിനായി 3.5 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.

ഐഎച്ച്ആര്‍ഡി കോളേജിന് 22 കോടി അനുവദിച്ചത് ഉള്‍പ്പെടെ ചെറുതും വലുതുമായ നിരവധി പദ്ധതികള്‍ കണ്ണൂര്‍ ജില്ലയ്ക്ക് വേണ്ടി ബജറ്റിലുണ്ട്.സംസ്ഥാന ബജറ്റില്‍ മലബാറിനാകെയും കണ്ണൂരിന് പ്രത്യേകിച്ചും നല്ല പരിഗണനയാണ് ലഭിച്ചതെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ പ്രസ്താവനയില്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News