
ചരിത്ര സംഭവത്തെ അടിസ്ഥാനമാക്കി നവാഗത സംവിധായകന്‍ കമല്‍ കെഎം ഒരുക്കിയ ചിത്രം പട തിയ്യേറ്ററിലെത്തി. കുഞ്ചാക്കോ ബോബന്‍, വിനായകന്‍, ജോജു ജോര്‍ജ്, ദിലീഷ് പോത്തന്‍ എന്നിവരാണ് ചിത്രത്തില്‍ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കൊച്ചിയില്‍ നടന്ന പ്രമൊഷനില്‍ ചരിത്ര സിനിമയിലെ യഥാര്‍ത്ഥ നായകന്മാരും എത്തിയിരുന്നു.
ആദിവാസി ഭൂപ്രശ്‌നം ഉന്നയിച്ച് 1996ല്‍ നടന്ന ചരിത്ര സമരമാണ് പട എന്ന സിനിമയുടെ ഇതിവൃത്തം. കൊച്ചിയില്‍ നടന്ന പ്രമൊഷനില്‍ ചിത്രത്തിലെ മുഖ്യ കഥാപാത്രങ്ങള്‍ അവതരിപ്പിച്ച കുഞ്ചാക്കോ ബോബന്‍, വിനായകന്‍ എന്നിവര്‍ക്കൊപ്പം ചരിത്ര സിനിമയിലെ യഥാര്‍ത്ഥ നായകന്മാരും എത്തിയിരുന്നു. ആദിവാസി സമൂഹം നേരിടുന്ന് പ്രശ്‌നങ്ങള്‍ക്കെതിരായ ചോദ്യ സ്വരമാണ് പടയെന്ന് സംവിധായകന്‍ കമല്‍ കെ എം പറഞ്ഞു.
പട സമൂഹത്തില്‍ ഒരു പുനര്‍ചിന്തനയ്ക്കുള്ള സാധ്യത മുന്നോട്ട് വയ്ക്കുണ്ടന്ന് കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.
വെള്ളിയാഴ്ച്ചയാണ് പട തിയ്യേറ്ററില്‍ എത്തിയത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് തിയ്യേറ്ററില്‍ ലഭിക്കുന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here