ഐ ലീഗിൽ ഗോകുലം ഇന്ന് കേങ്കറെയെ നേരിടും

ഐ ലീഗിൽ അടുത്ത മത്സരത്തിൽ ഗോകുലം കേരള എഫ് സി കേങ്കറെയെ നേരിടും. ഇന്ന് വൈകുന്നേരം 4.30നു കൊൽക്കത്തയ്ക്ക് സമീപം കല്യാണി സ്റ്റേഡിയത്തിലാണ് മത്സരം.

മൂന്നു കളികളിൽ നിന്നും ഏഴു പോയിന്റോടെ ഗോകുലം ഐ ലീഗ് പട്ടികയിൽ മൂന്നാമതാണ്. കഴിഞ്ഞ മത്സരത്തിൽ റിയൽ കാശ്മീർ എഫ് സിയെ 5 -1 തോല്പിച്ചതിന്റെ കരുത്തിലായിരിക്കും ഗോകുലം ഇറങ്ങുക.

മുന്നേറ്റ നിരയിൽ ജമൈക്കൻ താരം ജോർദാൻ ഫ്ലെച്ചർ, സ്ലോവേനിയന് തരാം ലൂക്ക മജ്‌സെൻ എന്നിവരും കേരള താരങ്ങളായ എം സ് ജിതിൻ, എമിൽ ബെന്നി, താഹിർ സമാൻ എന്നിവരും കഴിഞ്ഞ മത്സരത്തിൽ മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചത്.

അതേസമയം, ഐ ലീഗിൽ ആദ്യമായി കളിക്കുന്ന കേങ്കറെ കഴിഞ്ഞ മത്സരത്തിൽ റൗണ്ട് ഗ്ലാസ് പഞ്ചാബിനോട് 4 -0 ന് തോൽവി അറിഞ്ഞിട്ടാണ് ഗോകുലത്തിനു എതിരെ ഇറങ്ങുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News