ഐ എസ് എൽ ; ഇന്ന് എ.ടി.കെ മോഹൻ ബഗാൻ – ഹൈദരാബാദ് എഫ്.സി പോരാട്ടം

ഐ എസ് എൽ രണ്ടാം സെമിയുടെ ആദ്യപാദത്തിൽ ഇന്ന് എ.ടി.കെ മോഹൻ ബഗാൻ ഹൈദരാബാദ് എഫ്.സിയെ നേരിടും. രാത്രി 7:30 ന് ബമ്പോളിം സ്റ്റേഡിയത്തിലാണ് മത്സരം.

നേരത്തെ ടീമുകൾ 2 തവണ മുഖാമുഖം വന്നപ്പോൾ ഒരെണ്ണത്തിൽ ജയം എ.ടി.കെ യ്ക്കൊപ്പം നിന്നു. ഒരു മത്സരം സമനിലയിൽ കലാശിച്ചു. 17 ഗോളുകൾ നേടിയ ഹൈദരാബാദിന്റെ ബർത്തലോമിയോ ഒഗ്ബെച്ചെയാണ് ടൂർണമെന്റിലെ ടോപ് സ്കോറർ.

രണ്ടാം സെമിയുടെ രണ്ടാം പാദം ബുധനാഴ്ച ബമ്പോളിമിൽ നടക്കും. ഈ മാസം 20 ന് ഫറ്റോർദ സ്റ്റേഡിയത്തിലാണ് ടൂർണമെന്റിലെ കിരീടപ്പോരാട്ടം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News