വിവാഹ മേക്കപ്പിനിടെ ലൈംഗികാതിക്രമം ; അനീസ് അന്‍സാരി നാടുവിട്ടു

ലൈംഗിക അതിക്രമ പരാതിയിൽ മേക്കപ്പ് ആർട്ടിസ്റ്റ് അനീസ് അൻസാരിക്കെതിരെ പാലാരിവട്ടം പൊലീസ് മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്തു. ആരോപണങ്ങൾ ഉയർന്നതിനു തൊട്ടുപിന്നാലെ അനീസ് അൻസാരി രാജ്യം വിട്ടെന്നു പൊലീസ് അറിയിച്ചു.

പ്രതി ദുബായിലുണ്ടെന്നാണു പൊലീസിന്റെ നിഗമനം.കല്യാണാവശ്യങ്ങൾക്കായി മേക്കപ്പിടുന്നതിനിടെ കടന്നുപിടിക്കുകയും ലൈംഗികമായി പെരുമാറുകയും ചെയ്തുവെന്നാണ് ഇയാൾക്കെതിരെയുള്ള പരാതി.

ഇന്നലെയാണ് ഇയാൾക്കെതിരെ പരാതി ഉയർന്നത്. സാമൂഹിക മാധ്യമങ്ങളിൽ ഇയാൾക്കെതിരെ മീ ടൂ ആരോപണം ഉയർന്നപ്പോൾ ഇയാൾ നാടു വിടുകയായിരുന്നു.

കൊച്ചിയിലെ ടാറ്റൂ സ്റ്റുഡിയോ ഉടമ പി.എസ് സുജീഷിനെതിരെ പീഡനാരോപണം ഉയർന്ന ശേഷമാണ് ഇയാൾക്കെതിരെയും ആരോപണം ഉയർന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here