ഒന്നര വയസ്സുകാരിയെ വെള്ളത്തിൽ മുക്കിക്കൊന്ന കേസ്; മുത്തശ്ശിക്കെതിരെ കേസെടുക്കും

ബക്കറ്റിലെ വെള്ളത്തിൽ ഒന്നര വയസ്സുകാരിയെ മുക്കിക്കൊന്ന കേസിൽ കുട്ടിയുടെ മുത്തശ്ശി സിപ്‌സിക്കെതിരെ കേസെടുക്കും. ബാലനീതി വകുപ്പ് പ്രകാരമാണ് കേസെടുക്കുക. ലഹരി മരുന്ന് വിൽപ്പനയ്ക്കും മറ്റ് ഇടപാടുകൾക്കുമായി സിപ്സി കുട്ടികളെ മറയാക്കി ഉപയോഗിച്ചുവെന്നും കണ്ടെത്തലുണ്ട്.

അങ്കമാലി കോട്ടശ്ശേരി സ്വദേശികളായ സജീഷിന്റെയും ഡിക്‌സിയുടെയും മകൾ നോറ മരിയയെയാണ് മുത്തശ്ശിയുടെ സുഹൃത്ത് മുക്കിക്കൊലപ്പെടുത്തിയത്. ഹോട്ടൽ മുറിയിലെ ബക്കറ്റിൽ മുക്കിയാണ് കുഞ്ഞിനെ കൊന്നത്.

സംഭവത്തിൽ കുട്ടിയുടെ അമ്മൂമ്മയുടെ സുഹൃത്ത് പള്ളുരുത്തി സ്വദേശി ജോൺ ബിനോയി അറസ്റ്റിലായിരുന്നു. ശനിയാഴ്ച ഹോട്ടലിൽ മുറിയെടുത്ത ശേഷം കുട്ടിയെ ഹോട്ടൽമുറിയിൽ വച്ച് കൊല്ലുകയായിരുന്നു. ഭാര്യയും ഭർത്താവുമാണെന്ന് പറഞ്ഞാണ് മുത്തശ്ശിയും സുഹൃത്തും ഹോട്ടലിലെത്തിയത്.

ശേഷമാണ് ക്രൂരമായ കൊലപാതകം നടത്തിയത്. കുഞ്ഞിനെ മുക്കിക്കൊന്ന ശേഷം വെള്ളത്തിൽ വീണ് മരിച്ചെന്ന് വരുത്തിത്തീർക്കാൻ പ്രതി ശ്രമിക്കുകയായിരുന്നു. എന്നാൽ പോസ്റ്റ്മോർട്ടം നടത്തിയപ്പോഴാണ് കുഞ്ഞിന്റേത് സ്വാഭാവികമരണമല്ലെന്ന് തെളിഞ്ഞത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News