കേന്ദ്രം കർഷക വിരുദ്ധ നിലപാട് തുടരുന്നു ; കർഷകർക്ക് ആശ്വാസം പകർന്ന് സംസ്ഥാന സർക്കാർ

കേന്ദ്ര സർക്കാർ കർഷക വിരുദ്ധ നിലപാട് തുടരുമ്പോൾ കർഷകർക്ക് ആശ്വാസം പകർന്ന് സംസ്ഥാന സർക്കാർ. ഇത്തവണത്തെ സംസ്ഥാന ബജറ്റിലും റബർ മേഖലയ്ക്ക് കാര്യമായ പരിഗണന ലഭിച്ചു.

റബർ സബ്സിഡിയിക്കായി 500 കോടി അനുവദിക്കുകയും റോഡ് നിർമാണത്തിന് റബർ ഉൽപന്നങ്ങൾ ഉപയോഗിക്കാൻ 50 കോടി രൂപ നീക്കിവെക്കുകയും ചെയ്തു.

90 കളിൽ ഇന്ത്യയിൽ ആഗോളവൽക്കരണ നയങ്ങൾ നടപ്പാക്കിയതോടെയാണ് റബർ കർഷകർ ദുരിതത്തിലായത്.പിന്നീട് കോൺഗ്രസ് നേതൃത്വം നൽകിയ രണ്ടാം യുപിഎ സർക്കാർ ആസിയാൻ കരാറിൽ ഒപ്പു വച്ചതോടെ കർഷകരുടെ ദുരന്തം ഇരട്ടിയായി.

കോൺഗ്രസും ബി ജെ പി യും നേതൃത്വം നൽകിയ കേന്ദ്ര സർക്കാരുകളുടെ സാമ്പത്തിക നയങ്ങൾ തന്നെയാണ് റബറിൻ്റെ വില ഇടിവിനുള്ള പ്രധാന കാരണം. റബർ വിഷയത്തിൽ ബിജെപിയും കോർപ്പറേറ്റുകൾക്ക് ഒപ്പം തന്നെയാണ്.

ഏറ്റവുമൊടുവിൽ റബർ ആക്ട് പരിഷ്കരിക്കാനുള്ള മോദി സർക്കാരിൻ്റെ തീരുമാനവും റബർ കർഷകരുടെ ആശങ്ക ഇരട്ടി ആക്കുന്നതാണ്. ഇത്തരം ഒരു സാഹചര്യത്തിലാണ് റബ്ബർ കർഷകർക്ക് ആശ്വാസം പകരുന്ന നടപടിയുമായി സംസ്ഥാന സർക്കാർ മുന്നോട്ടുപോകുന്നത്.ഇത്തവണത്തെ ബജറ്റിൽ 500 കോടി രൂപയാണ് ധനമന്ത്രി കെ എൻ ബാലഗോപാൽ റബർ സബ്സിഡിക്കായി മാറ്റിവെച്ചിരിക്കുന്നത്.

പൊതുമരാമത്തു വകുപ്പിൻ്റെ കിഴിലുള്ള റോഡ് നിർമാണത്തിന് റബ്ബർ ഉൽപ്പന്നങ്ങൾ ഉപയോഗിക്കാൻ 50 കോടി രൂപയും ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്.ഇത് റബ്ബറിൻ്റെ ആവശ്യകത വർധിപ്പിക്കാൻ സഹായകരമാകും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News