പാർട്ടി കോൺഗ്രസ് ; കായിക മത്സരങ്ങൾക്ക് ഇന്ന് തുടക്കം

സി പി ഐ എം ഇരുപത്തിമൂന്നാം പാർട്ടി കോൺഗ്രസ് പ്രചരണത്തിന്റെ ഭാഗമായ കായിക മത്സരങ്ങൾ ഇന്ന് തുടങ്ങും.പതിനൊന്ന് ഇനങ്ങളിലാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്.ക്രിക്കറ്റിന്റെ ഈറ്റില്ലമായി അറിയപ്പെടുന്ന തലശ്ശേരിയില്‍ സംഘടിപ്പിക്കുന്ന സംസ്ഥാനതല ക്രിക്കറ്റ് മത്സരത്തോടെയാണ് കായിക മഹോത്സവത്തിന് തുടക്കമാകുന്നത്.

കായിക മത്സരങ്ങളുടെ നടത്തിപ്പിനായി പാർട്ടി കോൺഗ്രസ് സ്വാഗത സംഘത്തിന് കീഴിൽ പ്രത്യേക സബ് കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.മാർച്ച് 12 മുതൽ ഏപ്രിൽ 2 വരെയാണ് കായികോത്സവം.

അന്തർദേശീയ,ദേശീയ,സംസ്ഥാന താരങ്ങൾ മത്സരങ്ങളിൽ അണിനിരക്കും.വിവിധ കായിക അസോസിയേഷനുകൾ,അക്കാദമികൾ,ക്ലബ്ബുകൾ തുടങ്ങിയവയുടെ സഹകരണത്തോടെയാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്.

കായിക മേഖലയേയും താരങ്ങളേയും പ്രോത്സാഹിപ്പിക്കുക എന്നതാണ് സിപിഐ (എം) ഉം ഇടതുപക്ഷ സര്‍ക്കാരും എല്ലാ കാലത്തും സ്വീകരിക്കുന്ന സമീപനമെന്ന് ജില്ലാ സെക്രട്ടറിഎം വി ജയരാജൻ പറഞ്ഞു.

ക്രിക്കറ്റ്,ഫുട്ബോൾ,വോളിബോൾ,ഷട്ടിൽ ബാഡ്മിന്റൺ,കമ്പവലി,ചെസ്,കബഡി,ബീച്ച്ഗുസ്തി,മാരത്തോൺ,മിനി മാരത്തോൺ,തുടങ്ങിയ മത്സരങ്ങളാണ് സംഘടിപ്പിക്കുന്നത്.പ്രാദേശിക സംഘാടക സമിതിയുടെ നേതൃത്വത്തിലും കായിക മത്സരങ്ങള്‍ സംഘടിപ്പിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News