ഭഗവന്ത്സിംഗ് മാൻ മാര്‍ച്ച് 16ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും

നിയുക്ത മുഖ്യമന്ത്രി ഭഗവന്ത്സിംഗ് മാന്റെ നേതൃത്വത്തില്‍ പഞ്ചാബിലെ ആംആദ്മി പാര്‍ട്ടി മാർച്ച് 16ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. പഞ്ചാബില്‍ 117 അംഗ നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 92 സീറ്റില്‍ ജയിച്ചാണ് ആംആദ്മി പഞ്ചാബിന്റെ ചരിത്രത്തില്‍ ആദ്യമായി അധികാരത്തിലേറുന്നത്.

ഡല്‍ഹി മുഖ്യമന്ത്രിയും ആംആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തില്‍ നാളെ അമൃത്സറില്‍ റോഡ് ഷോയും നടക്കും.

അപ്രതീക്ഷിതവിജയം നേടിയ ശേഷം ഭഗവന്ത്‌സിംഗ് ഡല്‍ഹിയിലെത്തി അരവിന്ദ് കെജ്രിവാളിനെ കണ്ട് അനുഗ്രഹം വാങ്ങിയിരുന്നു. അതിന് ശേഷമാണ് മാര്‍ച്ച് 16ന് സത്യപ്രതിജ്ഞാ ചെയ്യുമെന്ന് പ്രഖ്യാപിച്ചത്. ചണ്ഡീഗഢില്‍ ഇന്നലെ വൈകിട്ട് ചേര്‍ന്ന ആംആദ്മി പാര്‍ട്ടി നിയമസഭാ കക്ഷിയോഗം ഭഗവന്ത് സിംഗ് മാനെ നേതാവായി തെരഞ്ഞെടുത്തു.

ജനവിധി മാനിക്കുന്നുവെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ഛന്നി ഇന്നലെ ഗവര്‍ണറെ കണ്ട് രാജി സമര്‍പ്പിച്ചു. പി.സി.സി അദ്ധ്യക്ഷന്‍ നവ്ജോത് സിംഗ് സിദ്ദുവും ഭഗവന്ത്സിംഗ് മാനെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News