കോന്നി ആനപരിപാലന കേന്ദ്രത്തിലെ കുട്ടിക്കൊമ്പന്‍ ഇനി മുതല്‍ ആനപ്രേമികള്‍ക്ക് കൊച്ചയ്യപ്പനാണ്. വനം മന്ത്രി കെ. ശശീന്ദ്രന്‍ ആനക്കൂട് സന്ദര്‍ശിച്ച് ഒന്നരവയസ്സുള്ള കുട്ടിക്കൊമ്പന് ഔദ്യോഗിക നാമകരണ ചടങ്ങ് നടത്തി.
ആദ്യം കൊച്ചുകോായിക്കല്‍ കണ്ണന്‍, പിന്നെ കോന്നിയിലേക്ക് മാറ്റിയപ്പോള്‍ അവിടെയും വന്നു ഒന്നരവയസ്സുള്ള ഈ കുട്ടിക്കൊമ്പന്റെ വിളിപ്പേരിന് തെല്ലും വ്യത്യാസം. അങ്ങനെ, മന്ത്രി എത്തി ഔദ്യോഗികമായി പേരു ചൊല്ലി വിളിച്ചു ഒടുവില്‍ ആ പ്രശ്‌നം പരിഹരിച്ചു. ഇനി ഇവന്‍ കൊച്ചയ്യപ്പന്‍.
പേരിന് പിന്നിലെ കാരണവും പിന്നീട് മന്ത്രി തന്നെ വെളിപ്പെടുത്തി. കുസൃതികാണിച്ച് സഞ്ചാരികളെ ആകര്‍ഷിക്കുന്ന കുട്ടിക്കൊമ്പനെ ഇനി കാഴ്ച കാർക്ക് പേരെടുത്ത് വിളിക്കാം. ചട്ടം പഠിപ്പിക്കുന്ന പാപ്പാനും കാര്യങ്ങള്‍ അറിയിക്കാന്‍ എളുപ്പമായി.
പേരിടലിന് മുന്‍പായി പഴങ്ങള്‍ നല്‍കിയും മറ്റും പാപ്പാന്‍മാര്‍ പരമ്പരാഗത ചടങ്ങു നടത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം ഓഗസ്ത് 19 ന് കിളിയെറിഞ്ഞാന്‍ കല്ല് ചെക്ക് പോസ്റ്റില്‍ നിന്നാണ് കുട്ടിക്കൊമ്പന് കിട്ടിയത്. ഇവന് പുറമേ കൃഷ്ണ എന്ന ആനയാണ് ഇവിടുത്തെ ഇളമുറക്കാരില്‍ കൊച്ചയ്യപ്പന് തൊട്ടുമുന്നിലുള്ളത്.
മീന, പ്രിയദര്‍ശിനി എന്നീ പിടിയാനകളും കൊമ്പന്‍ സുരേന്ദ്രനും ആണ് ആനത്താവളത്തിലെ മറ്റ് ആനകള്‍. ഒരു വര്‍ഷം മുന്‍പ് വൈറസ് ബാധമൂലം മൂന്ന് മാസം മാത്രം പ്രായമുള്ള ജൂനിയര്‍ സുരേന്ദ്രന്‍ എന്ന കുട്ടിയാന ചരിഞ്ഞത് ആനപ്രേമികളെ ദു:ഖത്തിലാഴ്ത്തിയിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.