കോഴിക്കോട് ഗണപത് ബോയ്സ് സ്കൂളിൽ ഇനി പെൺകുട്ടികൾക്കും പ്രവേശനം

കോഴിക്കോട് ഗണപത് ബോയ്സ് സ്കൂളിൽ ഇനി പെൺകുട്ടികൾക്കും പ്രവേശനം. മിക്സഡ് സ്കൂളായി ഉയർത്തിയ വിദ്യാഭ്യാസ വകുപ്പിൻ്റെ ഉത്തരവ് പുറത്തിറങ്ങി. വർഷങ്ങളായുള്ള ആവശ്യം നടപ്പായതിൻ്റെ സന്തോഷത്തിലാണ് സ്കൂൾ അധികൃതർ.

അവർണ്ണർക്ക് പഠനം നിഷേധിച്ച ഭൂതകാലത്ത് എല്ലാവർക്കും വിദ്യാഭ്യാസം നൽകാൻ സാമൂതിരി സ്കൂൾ അധ്യാപകനായ ഗണപത് റാവു രാജിവെച്ച്  വീട്ടുമുറ്റത്ത് തുടങ്ങിയ പള്ളിക്കൂടം. 1886 ൽ പ്രവർത്തനം തുടങ്ങിയ സ്കൂൾ കോഴിക്കോട്ടെ ചരിത്രം പേറുന്ന കലാലയമാണിന്ന്.

1996 ൽ ചേർന്ന പി ടി എ ജനറൽ ബോഡി മിക്സസ് സ്കൂൾ എന്ന ആവശ്യം മുന്നോട്ട് വെച്ചു. നിരന്തരമായ ശ്രമത്തിനൊടുവിൽ വിദ്യാഭ്യാസ വകുപ്പ് സുപ്രധാന തീരുമാനമെടുത്തു. ലിംഗ വിവേചനമില്ലാതെ കുട്ടികൾ ഇനി ഇവിടെ പഠിക്കും. പ്രധാന അധ്യാപകൻ കെ സഞ്ജീവൻ പെൺകുട്ടികളെ വരവേൽക്കാനുള്ള തയ്യാറെടുപ്പുകൾ സ്കൂളിൽ പുരോഗമിക്കുകയാണ്.

മഹാരഥന്മാരുടെ ഒരു നിരതന്നെയുണ്ട് ഇവിടുത്തെ പൂർവ്വ വിദ്യാർഥികളായി. ആദ്യ പ്രതിരോധ മന്ത്രി വി കെ കൃഷ്ണമേനോൻ, S K പൊറ്റക്കാട്, ഹാസ്യ സാഹിത്യകാരൻ സഞ്ജയൻ, മുൻ ഉപ മുഖ്യമന്ത്രി അവുക്കാദർക്കുടി നഹ, വിദ്യാഭ്യാസ മന്ത്രി P P ഉമ്മർകോയ, എം എൽ എ മാരായ പി എം അബൂബക്കർ, എൻ പി മൊയ്തീൻ, സിനിമാ നടൻ കെ പി ഉമ്മർ, തിരക്കഥാകൃത്ത് ടി ദാമോദരൻ നിര നീളുന്നു.

മിക്സഡ് സ്കൂളായി ഉയർത്തിയ തീരുമാനം ആഘോഷമാക്കാനാണ് സ്കൂൾ അധികൃതരുടെ തീരുമാനം. പഠിക്കട്ടെ നമ്മുടെ കുട്ടികൾ വേർതിരിവില്ലാതെയെന്ന് അനുമതി നൽകിയ ശേഷം വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി ഫേസ്ബുക്കിൽ കുറിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News