‘5 സംസ്ഥാനം വിറ്റു തുലച്ച KC വേണുഗോപാലിന് ആശംസകൾ ‘; കെസിക്കെതിരെ കണ്ണൂരില്‍ പോസ്റ്ററുകള്‍

കണ്ണൂരിൽ കെ സി വേണുഗോപാലിനെതിരേ പോസ്റ്റർ. ശ്രീകണ്ഠപുരം , എരുവേശി ഭാഗങ്ങളിലാണ് പോസ്റ്റർ പതിച്ചത്. കോൺഗ്രസ്സ് മണ്ഡലം കമ്മിറ്റി ഓഫീസിലും പോസ്റ്റർ പതിച്ചു.

‘5 സംസ്ഥാനം വിറ്റു തുലച്ച KC വേണുഗോപാലിന് ആശംസകൾ ‘, ‘പെട്ടിതൂക്കി വേണുഗോപാലിനെ ഒഴിവാക്കൂ’എന്നിങ്ങനെയാണ് പോസ്റ്ററിലെ വാചകങ്ങൾ.

സേവ് കോൺഗ്രസ്സ് എന്ന പേരിലാണ് കെസി വേണുഗോപാലിനെതിരെ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെയാണ് നേതൃത്വത്തിനെതിരെ കോൺഗ്രസ്സ് പ്രവർത്തകരുടെ പരസ്യപ്രതിഷേധം.

സ്വന്തം ജില്ലയായ കണ്ണൂരിൽ നിന്ന് തന്നെയാണ് കെസി വേണുഗോപാലിനെതിരായ പടയൊരുക്കം.എ ഗ്രൂപ്പിന് സ്വാധീനമുള്ള പ്രദേശങ്ങളിലാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത് എന്നതും ശ്രദ്ധേയമാണ്.കോൺഗ്രസ്സ് ശ്രീകണ്ഠാപുരം മണ്ഡലം കമ്മിറ്റി ഓഫീസിന്റെ ചുവരുകളിലും പോസ്റ്ററുകൾ പതിച്ചു.

കെസി വേണുഗോപാലിനെ നേതൃസ്ഥാനത്ത് നിന്നും മാറ്റണമെന്ന് ആവശ്യപ്പെടുന്നതാണ് പോസ്റ്ററുകൾ.5 സംസ്ഥാനങ്ങൾ വിറ്റുതുലച്ച കെസി വേണുഗോപാലിന് ആശംസകൾ,പെട്ടി തൂക്കി വേണുഗോപാലിനെ ഒഴിവാക്കുക തുടങ്ങിയ വാചകങ്ങളാണ് പോസ്റ്ററുകളിലുള്ളത്.

സമൂഹമാധ്യമങ്ങളിലും വേണുഗോപാലിനെതിരെ കോൺഗ്രസ്സ് പ്രവർത്തകരുടെ ഭാഗത്ത്നിന്നും പ്രതിഷേധം ഉയരുന്നുണ്ട്.അതേസമയം, പോസ്റ്റർ പ്രത്യക്ഷപ്പെട്ടത് അറിഞ്ഞിട്ടില്ലെന്ന് കോൺഗ്രസ് ജില്ലാ നേതൃത്വം വ്യക്തമാക്കി. പോസ്റ്റർ പതിക്കുകയോ സമൂഹമാധ്യമങ്ങൾ വഴി അഭിപ്രായ പ്രകടനങ്ങൾ നടത്തുകയോ ചെയ്യുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ഡി.സി.സി അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News