കേരളത്തിന്റെ ധനസ്ഥിതി ഭദ്രമാണ്; ഭാവിയെക്കരുതുന്ന ബജറ്റാണിത്; അഡ്വ. അനിൽകുമാർ

ധനമന്ത്രി കെഎൻ ബാലഗോപാൽ അവതരിപ്പിച്ച ബജറ്റ് യാഥാർഥ്യ ബോധത്തോടെയുള്ളതാണെന്ന് അഡ്വ. അനിൽകുമാർ. ഇന്ത്യാ രാജ്യത്തെ ബിജെപി സർക്കാരിനെതിരായ ബദൽ നയമുള്ളതാണ് ഈ ബജറ്റ്.

കേന്ദ്രസർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളെ വിൽക്കുന്നതുപോലെ കേരളം വിൽക്കുന്നില്ലെന്നും ഭാവിയെക്കരുതുന്ന ബജറ്റാണിതെന്നും അദ്ദേഹം കൈരളി ന്യൂസിന്റെ ‘ന്യൂസ് ആൻഡ് വ്യൂസി’ൽ പങ്കെടുത്തുകൊണ്ട് പറഞ്ഞു.

അഡ്വ. അനിൽകുമാറിന്റെ വാക്കുകൾ

നീതി ആയോഗിന്റെ പഠന റിപ്പോർട്ടുകളിലെല്ലാം തുടർച്ചയായി കേരളം ഒന്നാം സ്ഥാനത്തു വരുമ്പോൾ തന്നെ തെളിയുന്നത് വികസനത്തിനായി ഒന്നാം പിണറായി സർക്കാരിന്റെ കാലത്തുനടത്തിയ ഫലപ്രദമായ പ്രവർത്തനങ്ങൾ മികവാർന്ന രീതിയിൽ മുന്നോട്ടുപോവുകയും അതിന്റെ പ്രതിഫലനം ജനങ്ങളുടെ ജീവിത നിലവാരത്തിൽ ഉണ്ടായി എന്നതുമാണ്.

കിഫബിയെപ്പറ്റി പ്രതിപക്ഷം നടത്തുന്ന വാദം തന്നെ ഏറ്റവും വലിയ പിശകാണ്. കിഫബിയെന്നത് ഒരു ആകാശ കുസുമം മാത്രമാണ് എന്നാണ് പ്രതിപക്ഷം തുടക്കം മുതലേ പറയുന്നത്. കേരള ചരിത്രത്തിൽ കിഫ്‌ബി വരുത്തിയ മാറ്റം എടുത്തുപറയേണ്ടതാണ്. അതിന്റെ ഭാഗമായി വിവിധ പദ്ധതികൾ നടപ്പാക്കി വരികയാണ്. ഓരോ മേഖലയിലെയും നേട്ടങ്ങൾ കേരളം അനുഭവിച്ചുകൊണ്ടിരിക്കുന്നു.

ധനമന്ത്രി കെഎൻ ബാലഗോപാൽ അവതരിപ്പിച്ച ബജറ്റ് യാഥാർഥ്യ ബോധത്തോടെയുള്ളതാണ്. ഇന്ത്യാ രാജ്യത്തെ ബിജെപി സർക്കാരിനെതിരായ ബദൽ നയമുള്ളതാണ് ഈ ബജറ്റ്. കേന്ദ്രസർക്കാർ പൊതുമേഖല വിൽക്കുന്നതുപോലെ കേരളം വിൽക്കുന്നില്ല. കേരളത്തിന്റെ ധനസ്ഥിതി ഭദ്രമാണ്. ഭാവിയെക്കരുതുന്ന ബജറ്റാണിത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News