സംസ്ഥാന ബജറ്റ്‌ ; കശുവണ്ടി മേഖലയ്‌ക്ക്‌ കുതിപ്പേകും

കശുവണ്ടി മേഖലയ്‌ക്ക്‌ പുതിയ കുതിപ്പേകുന്നതാണ്‌ സംസ്ഥാന ബജറ്റ്‌.95 കോടിയുടെ സഹായം ഇത്തവണ നീക്കിവച്ചു. സ്വകാര്യ കശുവണ്ടി വ്യവസായ മേഖലയെ ഉൾപ്പെടെ പൂർണതോതിൽ പ്രവർത്തനസജ്ജമാക്കുന്നതിന് ഉതകുന്ന പദ്ധതികൾ ഇതിലൂടെ നടപ്പാകും.

കടക്കെണിയിലായ ചെറുകിട വ്യവസായികൾക്ക്‌ ശുഭപ്രതീക്ഷയോടെയുള്ള തിരിച്ചുവരവിന്‌ അവസരമൊരുക്കുന്നതാണ് ധനമന്ത്രി കെ.എൻ.ബാലഗോപാൽ അവതരിപ്പിച്ച സമ്പൂർണ്ണ ബജറ്റ്.

പരമ്പരാഗത തൊഴിലാളികളേയും കശുവണ്ടി വ്യവസായത്തേയും പ്രോത്സാഹിപ്പിക്കുന്നതിനും ബാങ്ക്‌ വായ്‌പകൾക്ക് പലിശ ഇളവ് നൽകാനും തൊഴിൽ നൽകുന്നതിന്‌ അനുസരിച്ച് മറ്റു പ്രോത്സാഹന പദ്ധതികൾ നടപ്പാക്കുന്നതിനും 30 കോടി ബജറ്റിൽ അനുവദിച്ചു.

കശുവണ്ടി വ്യവസായത്തെ സംരക്ഷിക്കാൻ പദ്ധതിയും തുകയും നീക്കിവെച്ച സർക്കാർ നടപടി അഭിനന്ദാർഹമാണെന്ന് കാഷ്യുകോർപ്പറേഷൻ ചെയർമാൻ എസ് ജയമോഹൻ പറഞ്ഞു.

സ്വകാര്യയൂണിറ്റുകളുടെ പുനരുദ്ധാരണത്തിനായി ഏഴുകോടി രൂപ വകയിരുത്തി. കശുവണ്ടി വികസന കോർപറേഷന്‌ ആറുകോടിയും കാപ്പക്‌സിന് നാലുകോടിയും കശുമാവ്‌ കൃഷി വികസന ഏജൻസിക്ക്‌ 7.15 കോടിയും കാഷ്യൂ ബോർഡിന് 40.85 കോടിയും ഉൾപ്പെടെ 58 കോടി രൂപ വകയിരുത്തിയിട്ടുണ്ട്‌. നൂതനമായ അൾട്രാ ഹൈഡെൻസിറ്റി കശുമാവ് നടീൽ രീതി അവലംബിച്ച് പൈലറ്റ്‌ പ്രോജക്ട് നടപ്പാക്കാൻ ഏഴുലക്ഷം രൂപയും അനുവദിച്ചു .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here