ADVERTISEMENT
നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിന് പിന്നാലെ ഐഐസിസി നേതൃത്വത്തിനെതിരെ ജി 23 നേതാക്കൾ. കോൺഗ്രസ് പ്രവർത്തകസമിതിയുടെ ഘടനയിൽ മാറ്റം വരുത്തണമെന്നും പുതിയ അധ്യക്ഷനെ ഉടൻ തെരഞ്ഞെടുക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.
മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദിന്റെ വസതിയിൽ നടന്ന യോഗത്തിൽ കപിൽ സിബൽ, മനീഷ് തിവാരി, ആനന്ദ് ശർമ, അഖിലേഷ് പ്രസാദ് സിങ് എന്നിവർ പങ്കെടുത്തു.
തെരഞ്ഞെടുപ്പ് പരാജയത്തിനുശേഷം കോൺഗ്രസിനുള്ളിൽ കലഹം രൂക്ഷമാകുകയാണ്. പാർട്ടി നേതൃത്വത്തിന്റെ പ്രവർത്തന ശൈലിയിൽ ജി 23 നേതാക്കൾ കടുത്ത അസംതൃപ്തിയിലാണ്.
ഉത്തർപ്രദേശ് തെരഞ്ഞെടുപ്പില്‍ 97% കോൺഗ്രസ് സ്ഥാനാർത്ഥികൾക്കും 72% ബി എസ് പി സ്ഥാനാർത്ഥികൾക്കും കെട്ടിവെച്ച പണം നഷ്ടമായി.മത്സരിച്ച 399 സീറ്റിൽ 387 സീറ്റിലാണ് കോൺഗ്രസിന് കെട്ടിവെച്ച പണം നഷ്ടമായത്.
കോൺഗ്രസ് 2.4% വോട്ട് നേടി. പ്രാദേശിക പാർട്ടിയായ ആർ എൽഡിക്ക് കിട്ടിയ വോട്ട് പോലും കോണ്‍ഗ്രസിന് കിട്ടിയില്ല. ആർ എൽ ഡിക്ക് 2.9% വോട്ടാണ് കിട്ടിയത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.