
ചിലിയില്‍ സോഷ്യല്‍ കണ്‍വര്‍ജന്‍സ് പാര്‍ട്ടി നേതാവ് ഗബ്രിയേല്‍ ബോറിക് (36) അധികാരമേറ്റു. വനിതാ ഭൂരിപക്ഷമുള്ള മന്ത്രിസഭയ്‌ക്കൊപ്പമാണ് മുന്‍ വിദ്യാര്‍ത്ഥി നേതാവുകൂടിയായ ഗബ്രിയേല്‍ ബോറിക് തെക്കന്‍ അമേരിക്കന്‍ രാജ്യങ്ങളിലെതന്നെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റ എന്ന് ഖ്യാതിയോടെ അധികാരത്തിലെത്തുന്നത്.
17 വര്‍ഷത്തെ സൈനിക ഏകാധിപത്യത്തിന് ശേഷം രാജ്യത്ത് ജനാധിപത്യം തിരികെ എത്തി നാല് വര്‍ഷം പിന്നിടുമ്പോഴാണ് ബോറികിന്റെ സ്ഥാനാരോഹണം.
2018 മുതല്‍ അധികാരത്തിലിരിക്കുന്ന സെബാസ്റ്റ്യന്‍ പിനേരയാണ് ചരിത്രത്തിന് വഴിമാറിക്കൊടുക്കുന്നത്. ചിലി സര്‍ക്കാരിനെതിരെ പ്രതിഷേധം രൂക്ഷമായ സാഹചര്യത്തിലായിരുന്നു തെരഞ്ഞെടുപ്പ്.
അസമത്വത്തിനും അഴിമതിക്കുമെതിരെ 2 വര്‍ഷം മുന്‍പു നടന്ന വിദ്യാര്‍ഥി പ്രക്ഷോഭങ്ങളുടെ നേതാവു കൂടിയായിരുന്നു തീപ്പൊരി പ്രസംഗകനായ ബോറിക്. ചിലി ഏകാധിപതിയായിരുന്ന അഗസ്റ്റോ പിനോഷെയുടെ ആരാധകനായ വലതുപക്ഷ സ്ഥാനാര്‍ഥി ജോസെ അന്റോണിയോ കാസ്റ്റിനെ തോല്‍പ്പിച്ചാണ് ബോറിക് അധികാരത്തിലേറുന്നത്.
പോള്‍ ചെയ്ത വോട്ടിന്റെ 56 ശതമാനവും നേടിയാണ് ബോറിക് അധികാരത്തിലെത്തിയത്. 2018 മുതല്‍ അധികാരത്തിലിരിക്കുന്ന സെബാസ്റ്റ്യന്‍ പിനേരയുടെ സര്‍ക്കാരിനെതിരെ ജനവികാരം ശക്തമായതിന് പിന്നാലെയാണ് രാജ്യം ഇടത് പക്ഷത്തിന് ഒപ്പം നിന്നത്.
സെബാസ്റ്റ്യന്‍ പിനേരയുടെ നയങ്ങള്‍ക്ക് എതിരെ 2 വര്‍ഷം മുന്‍പു വരെ നടന്ന വിദ്യാര്‍ഥി പ്രക്ഷോഭങ്ങളുടെ നേതാവു കൂടിയായിരുന്നു തീപ്പൊരി പ്രസംഗകനായ ബോറിക്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here