” കോൺഗ്രസിൻ്റെ ഭാവി തീരുമാനിക്കേണ്ടത് കോൺഗ്രസ് തന്നെ ” ; സീതാറാം യെച്ചൂരി

കോൺഗ്രസിൻ്റെ ഭാവി എന്താണെന്ന് കോൺഗ്രസ് തന്നെയാണ് തീരുമാനിക്കേണ്ടതെന്ന് സി പി ഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ദില്ലിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തെ രാഷ്ട്രീയ സാഹചര്യം പോളിറ്റ് ബ്യൂറോ ചർച്ച ചെയ്യും.പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കേണ്ട സംഘടനാ റിപ്പോർട്ട് പിബി ചർച്ച ചെയ്യുമെന്നും സീതാറാം യെച്ചൂരി പറഞ്ഞു.

രണ്ട് ദിവസത്തെ സിപിഐഎം പോളിറ്റ് ബ്യൂറോ യോഗത്തിന് തുടക്കമായി.അടുത്ത മാസം കണ്ണൂരിൽ നടക്കുന്ന പാർട്ടി കോൺഗ്രസ് സംബന്ധിച്ച ചർച്ചകളാണ് മുഖ്യ അജണ്ട. പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കേണ്ട സംഘടനാ റിപ്പോർട്ട് പിബി തയ്യാറാക്കും.

ഈ മാസം അവസാനം ചേരുന്ന കേന്ദ്ര കമ്മറ്റി യോഗത്തിൽ സംഘടനാ റിപ്പോർട്ട് ചർച്ച ചെയ്യും. ഇതിന് പുറമെ നിലവിലെ രാഷ്ട്രീയ സാഹചര്യം, പഞ്ചാബ് ഉൾപ്പെടെയുള്ള അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം ഉൾപ്പെടെയുള്ള വിഷയങ്ങളും ചർച്ചയാകും .ഈ മാസം 25,26,27 തീയതികളിലാണ് കേന്ദ്രകമ്മറ്റി യോഗം ചേരുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here