ആലത്തൂരിൽ കേക്ക് കട കുത്തിത്തുറന്ന് മോഷണം; കള്ളന്റെ ദൃശ്യങ്ങൾ കിട്ടി

പാലക്കാട് ആലത്തൂരിൽ കേക്ക് കട കുത്തിത്തുറന്ന് മോഷണം. സ്വാതി ജംഗ്ഷനിലെ സി-ഫോർ കേക്ക് എന്ന സ്ഥാപനത്തിൻറെ ഷട്ടർ പൊളിച്ചാണ് മോഷണം നടന്നത്. മോഷ്ടാവിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞു.
രാവിലെ കട തുറക്കാൻ എത്തിയ ജീവനക്കാരാണ് മോഷണം നടന്ന വിവരം തിരിച്ചറിഞ്ഞത്.

സ്ഥാപനത്തിൻറെ മുൻവശത്തെ ജനൽ ചില്ലുകൾ തകർന്ന നിലയിലായിരുന്നു. തുടർന്ന് സിസിടിവി പരിശോധിച്ചപ്പോൾ കള്ളന്റെ ദ്യശ്യങ്ങൾ ലഭിച്ചു. ഇരുട്ടിൻറെ മറവിൽ എത്തിയ കള്ളൻ കേക്ക് കടക്ക് മുൻപിൽ എത്തി ഏറെ നേരം ചുറ്റിതിരിഞ്ഞ് പതിയെ ഷട്ടറുകൾ കുത്തി പൊളിച്ച് അകത്ത് കടക്കുകയായിരുന്നു.

ശേഷം മേശവലിപ്പ് പൊട്ടിച്ച് പണം കവർന്നു. സ്വാതി ജംഗ്ഷനിൽ തൃശൂർ-പാലക്കാട് ദേശീയപാതക്ക് അരികിലാണ് സ്ഥാപനം ഏത് സമയത്തും ധാരാളം വാഹനങ്ങൾ കടന്നു പോകുന്ന റോഡിന് അരികിൽ കൂടിയാണ് മോഷണം നടന്നത്.

സംഭവത്തിൽ സ്ഥാപന ഉടമകൾ നല്കിയ പരാതിയിൽ ആലത്തൂർ പൊലീസ് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചാണ് അന്വേഷണം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News