‘നല്ല പഴംപൊരി, നല്ല ചായ, നല്ല പൊറോട്ട, നല്ല കാപ്പി; ചായ, കാപ്പി, പഴംപൊരി, പൊറോട്ട’; തത്കാലം രാഷ്ട്രീയമൊക്കെ മറക്കാം; രാഹുലിനെ ഉന്നമിട്ട് സ്വരാജ്

ഇപ്പോള്‍ സോഷ്യല്‍മീഡിയ മുഴുവന്‍ ഏറ്റെടുത്തിരിക്കുന്നത് കഴിഞ്ഞ ദിവസം സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം എം സ്വരാജ് തൃശൂരില്‍ നടത്തിയ ഒരു പ്രസംഗമാണ്. എസ്എഫ്ഐ തൃശൂര്‍ ജില്ലാ സമ്മേളന ചടങ്ങില്‍ വച്ചാണ് സ്വരാജിന്റെ പരിഹാസം. വയനാട്ടില്‍ എത്തുന്ന രാഹുല്‍ ഗാന്ധി ഹോട്ടലുകള്‍ സന്ദര്‍ശിക്കുന്നതിനെക്കുറിച്ചും ഇത് സംബന്ധിച്ച മാധ്യമറിപ്പോര്‍ട്ടുകളെയുമാണ് സ്വരാജ് പരിഹസിക്കുന്നത്.

രാഹുല്‍ വയനാട്ടില്‍ മതസരിക്കാന്‍ എത്തിയപ്പോള്‍ ചിലരെങ്കിലും ആദ്യം കരുതിയത് ചരിത്രത്തില്‍ നിന്ന് ആദ്യമായി കേരളത്തില്‍ നിന്നൊരു പ്രധാനമന്ത്രി ഉണ്ടാകുമല്ലോ എന്നും തരക്കേടില്ല… തത്കാലം രാഷ്ട്രീയമൊക്കെ മറക്കാം എന്നുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ വര്‍ഷത്തില്‍ ഒരിക്കല്‍ എത്തുന്ന വിരുന്നുകാരനെപ്പോലയാണ് രാഹുല്‍ഗാന്ധി വയനാടുകാര്‍ക്ക്.

എം സ്വരാജിന്റെ വാക്കുകള്‍ ഇങ്ങനെ:

”മലയാള മനോരമ പത്രത്തിന്റെ തലക്കെട്ടിലെ അക്ഷരങ്ങളുടെ ഏറ്റവും വലിയ വലുപ്പം, അത് രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കാന്‍ നിശ്ചയിച്ച ദിവസമായിരുന്നു. രാഗാ യുഗം എന്നായിരുന്നു തലക്കെട്ട്. പത്രം നിറഞ്ഞ് നിന്ന് അത്. രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകാന്‍ പോകുന്നുയെന്നാണ് പ്രചരിപ്പിച്ചത്.

ഏറ്റവും വലിയ ആരവത്തോടെ രാഷ്ട്രീയത്തിലേക്ക് കടന്നുവന്നയാളാണ് രാഹുല്‍ ഗാന്ധി. കൂടുതല്‍ ആരവം ഉണ്ടാക്കിയത് മനോരമയും മാതൃഭൂമിയുമാണ്.വയനാട്ടില്‍ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ അദ്ദേഹം സ്ഥാനാര്‍ത്ഥിയായി. മലയാള മനോരമയുടെ ചരിത്രത്തില്‍ ഏറ്റവും വലിയ തലക്കെട്ട് കൊടുത്തത് അന്നാണ്. മലയാള മനോരമ പത്രത്തിന്റെ തലക്കെട്ടിലെ അക്ഷരങ്ങള്‍ ഏറ്റവു വലിപ്പത്തോടെ നല്‍കിയത് രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കാന്‍ നിശ്ചയിച്ച ദിവസമായിരുന്നു.

രാഗാ യുഗം എന്നാണ് പറഞ്ഞത്. പത്രം നിറഞ്ഞ് നിന്നും ആ തലക്കെട്ട്. അദ്ദേഹം പ്രധാനമന്ത്രിയാകാന്‍ പോകുന്നുവെന്നാണ് പ്രചരിപ്പിച്ചത്.ചരിത്രത്തില്‍ നിന്ന് ആദ്യമായി കേരളത്തില്‍ നിന്നും ഒരു പ്രധാനമന്ത്രി. ആളുകള്‍ കരുതി അത് തരകേടില്ല. നമ്മുക്ക് തത്കാലം രാഷ്ട്രീയമൊക്കെ മറക്കാം.ആദ്യമായി ഒരു പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കാന്‍ അവസരം കിട്ടിയിരിക്കുകയാണ്. അങ്ങനെയൊക്കെയാണ് അദ്ദേഹം അവിടെ വിജയിച്ചത്.

.പക്ഷെ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ വോട്ട് ചെയ്തവര്‍ക്ക് മനസിലായി പ്രധാനമന്ത്രിയാകാന്‍ വേണ്ടിയല്ല അദ്ദേഹം വന്നത്. എംപിയാകാന്‍ വേണ്ടി വന്നതാണെന്ന്. ഏതായാലും ആ കാലം അങ്ങനെ കടന്നുപോയി. അതിനു ശേഷം വര്‍ഷത്തില്‍ ഒരിക്കല്‍ അദ്ദേഹം വയനാട്ടില്‍ വരും. ഇപ്പോള്‍ അങ്ങനെയാണ്. ആര്‍ക്കും ഒരു പരാതിയുമില്ല. മാധ്യമങ്ങള്‍ എല്ലാം തൃപ്തരാണ്. അദ്ദേഹം വയനാട്ടിലേക്ക് വരും.

വരുന്ന വഴിക്ക് തരക്കേടില്ലാത്ത ഒരു ചായക്കടയില്‍ കയറും. അവിടെ നിന്ന് ചായ കുടിക്കും. എന്നിട്ട് നല്ല ചായയാണെന്ന് അദ്ദേഹം പറയും. എന്നിട്ട് ഒരു പഴംപൊരി തിന്നും. എന്നിട്ട് നല്ല പഴംപൊരിയാണെന്ന് പറയും. നല്ല പഴംപൊരി, നല്ല ചായ. അടുത്ത വരവ് വരുമ്പോള്‍ വെറൊരു കടയില്‍ കയറും. ഒരു കാപ്പി കുടിക്കും. നല്ല കാപ്പിയാണെന്ന് പറയും.അവിടെ നിന്ന് ഒരു പൊറോട്ട തിന്നും. നല്ല പൊറോട്ടയാണെന്ന് പറയും.

പിറ്റേ ദിവസം മനോരമ, നല്ല പൊറോട്ട നല്ല കാപ്പി, ചായ കാപ്പി, പഴംപൊരി പൊറോട്ട. ഇത് മാത്രമാണ് വന്നിട്ടുള്ള വാര്‍ത്ത. എന്തൊരു ചായ എന്തൊരു ചായ കുടി, എന്തൊരു പൊറോട്ട തീറ്റി. എന്തൊരു ജീന്‍സ്, എന്തൊരു ഷര്‍ട്ട്, ഇത് മാത്രമാണ് മനോരമയുടെ വാര്‍ത്ത.ഒരു വര്‍ത്തമാന യാഥാര്‍ത്ഥ്യങ്ങളെ കുറിച്ചുള്ള ഒരു പ്രസ്താവന, ഒരു വിമര്‍ശനം, ഒരാശയം, ഒരു നിലപാട്, ഒന്നും ഇല്ല. ഇതാണ് കഴിഞ്ഞ മൂന്ന് വര്‍ഷവും നമ്മള്‍ കണ്ടത്.

അര്‍ത്ഥ ശങ്കയ്ക്കിടയില്ലാതെ രാഹുല്‍ ഗാന്ധി പറയുകയാണ് ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമാണെന്ന്. രാഹുലിന്റെ പിതാവോ അദ്ദേഹത്തിന്റെ മാതാവോ അവരുടെ പിതാവോ അങ്ങനെ പറഞ്ഞിട്ടില്ല. ഇന്ത്യ ഒരു മതനിരപേക്ഷ രാഷ്ട്രമാണ്. ഏത് കണ്ണട വെച്ച് വായിച്ചാലും ഭരണഘടന പറയുന്നു ഇന്ത്യ മതനിരപേക്ഷ രാഷ്ട്രമാണ്.

ഇപ്പോള്‍ അധികാരത്തിലുള്ളത് വ്യാജ ഹിന്ദുക്കളാണെന്നും ശരിയായ ഹിന്ദുവിനെ അധുകാരത്തില്‍ കൊണ്ടുവരണമെന്നുമാണ് അദ്ദേഹം പറയുന്നത്. എന്നുമുതലാണ് ഹിന്ദുക്കളെ അധികാരത്തിലെത്തിക്കുന്നത് കോണ്‍ഗ്രസിന്റെ ലക്ഷ്യമായി മാറിയത്? പണ്ഡിറ്റ് നെഹ്‌റുവിന്റേയും രാജീവ് ഗാന്ധിയുടേയും കാലത്ത് പോലും പറഞ്ഞിട്ടില്ല. ഹിന്ദു വര്‍ഗീയതയെ പിന്തുണച്ചാല്‍ ബിജെപിയെ കീഴ്‌പ്പെടുത്താമെന്നാണ് രാഹുല്‍ ഗാന്ധി കരുതിയത്. എന്നാല്‍ അവസാനം നടന്ന തിരഞ്ഞെടുപ്പും രാഹുല്‍ ഗാന്ധിയേയും കോണ്‍ഗ്രസിനേയും പഠിപ്പിച്ചത്.

മതനിരപേക്ഷത സംരക്ഷിക്കാനുള്ള പോരാട്ടത്തിന് നേതൃത്വം കൊടുക്കാനുള്ള ചരിത്രപരമായ ബാധ്യത കോണ്‍ഗ്രസിനുണ്ട്. എന്നാല്‍ ആ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതില്‍ അവര്‍ ദയനീയമായി പരാജയപ്പെട്ടു, അതാണ് നിയമസഭ തിരഞ്ഞെടുപ്പില്‍ കണ്ടത്. മതനിരപേക്ഷതയില്‍ അടിയുറച്ചൊരു നേതൃത്വം കോണ്‍ഗ്രസില്‍ ഇല്ല. ഇന്നത്തെ നേതൃത്വം രാഹുല്‍ ഗാന്ധിയാണ്, സോണിയ ഗാന്ധിയാണ്. ഡൂപ്ലിക്കേറ്റ് ഗാന്ധിമാരുടെ നിയന്ത്രണത്തില്‍ ആയത് മുതല്‍ കോണ്‍ഗ്രസിന്റെ തകര്‍ച്ചയുടെ ചരിത്രം ആവര്‍ത്തിക്കുകയാണ്. ശക്തമായ മതനിരപേക്ഷത ഉയര്‍ത്തി പിടിച്ചേ ബിജെപിയെ നേരിടാന്‍ സാധിക്കുവെന്നും സ്വരാജ് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News