വര്‍ക്കല തീപിടുത്തം ; മരിച്ച അഞ്ചു പേരുടെയും സംസ്കാരം ഇന്ന്

വർക്കലയിൽ വീടിന് തീ പിടിച്ച് മരിച്ച അഞ്ച് പേരുടെ സംസ്കാരം ഇന്ന്.ഉച്ചയോടെ അപകടം നടന്ന വീടിനോട് ചേർന്നുള്ള പുരയിടത്തിൽ ആയിരിക്കും സംസ്കാരം.

അഭിരാമിയുടെ പിതാവ് വിദേശത്തു നിന്ന് ഇന്നലെ രാത്രിയോടെയാണ് നാട്ടിൽ മടങ്ങിയെത്തിയത്. അഭിരാമിയുടെയും മകന്‍റെയും മൃതദേഹം വക്കത്തെ വീട്ടിലും ബാക്കി മൂന്ന് പേരുടെ മൃതദേഹം വർക്കലയിലും പൊതുദർശനത്തിന് വെക്കും.

ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന നിഹുലിന്‍റെ ആരോഗ്യ നിലയിൽ നേരിയ പുരോഗതി ഉണ്ട് . വെന്‍റിലേറ്ററിൽ തുടരുകയാണെങ്കിലും മരുന്നുകളോട് നിഹുൽ പ്രതികരിക്കുന്നുണ്ടെന്ന് ബന്ധുക്കൾ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News