സൊമാറ്റോ തൊ‍ഴിലാളികള്‍ അനിശ്ചിതകാല സമരത്തില്‍

തൊ‍ഴിൽ ചൂഷണത്തിൽ പ്രതിഷേധിച്ച് തിരുവനന്തപുരത്ത് ഓൺലൈൻ ഭക്ഷണ വിതരണ ശൃംഖലയായ സൊമാറ്റോ തൊ‍ഴിലാളികൾ അനിശ്ചിതകാല സമരത്തിലേക്ക്. മണിക്കൂറുകൾ പണിയെടുത്താലും ന്യായമായ കൂലി ലഭിക്കുന്നില്ലെന്നാണ് തൊ‍ഴിലാളികളുടെ പരാതി. ആനുകൂല്യങ്ങൾ വെട്ടി കുറക്കുന്നത് തുടർന്നാൽ സംസ്ഥാനത്തെമ്പാടും സമരം വ്യാപിപ്പിക്കാൻ ആണ് തൊഴിലാളികളുടെ തീരുമാനം.

14 മണിക്കൂർ തുടർച്ചയായി പണിയെടുത്താലും ലഭിക്കുന്നത് തുഛമായ കൂലിയാണ് . ജിഗ് എന്ന പുതിയ സമ്പ്രദായം വന്നതോടെ ജീവനക്കാരുടെ ആനുകൂല്യം കമ്പനി എടുത്ത് കളഞ്ഞു.

പണിമുടക്കുന്നവരുടെ അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യുമെന്നാണ് കമ്പനിയുടെ ഭീഷണി. തൊ‍ഴിലാളികൾ സമരം ആരംഭിച്ചതോടെ ഓൺലൈൻ ഭക്ഷണ വിതരണ ശൃംഖലയായ സൊമാറ്റോയുടെ പ്രവർത്തനം തലസ്ഥാനത്ത് നിലച്ചു.

ന്യായമായ അവകാശങ്ങൾ തരാൻ തയ്യാറാവുന്നില്ലെങ്കിൽ സമരം സംസ്ഥാന വ്യാപകമായി വ്യാപിപ്പിക്കാൻ ആണ് തൊ‍ഴിലാളികളുടെ തീരുമാനം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News