ടാറ്റൂ പീഡനക്കേസ്; സുജീഷിനെതിരെ പരാതിയുമായി വിദേശ വനിതയും

കൊച്ചി ടാറ്റൂ പീഡനക്കേസില്‍ സുജീഷിനെതിരെ പരാതിയുമായി ഒരു വിദേശവനിത കൂടി. കൊച്ചിയില്‍ വിദ്യാര്‍ത്ഥിയായിരുന്ന വിദേശ വനിതയാണ് പൊലീസിന് പരാതി ഇ -മെയില്‍ ചെയ്തത്.

2019ല്‍ കൊച്ചി പാലാരിവട്ടത്തെ ഇങ്ക്ഫെക്ടഡ് സ്ഥാപനത്തില്‍ വച്ച് ടാറ്റൂ ചെയ്യുന്നതിനിടെ ആര്‍ട്ടിസ്റ്റ് സുജീഷ് ലൈംഗികാതിക്രമം നടത്തിയെന്നാണ് വിദേശ വനിതയുടെ പരാതി. സ്പാനിഷ് യുവതിയാണ് ഇ മെയില്‍ വഴി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്. പാലാരിവട്ടം പൊലീസ് സ്റ്റേഷനില്‍ എത്തിയ അഞ്ചാമത്തെ പീഡന പരാതിയാണിത്.

യുവതിയില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ ഇ മെയില്‍ വഴി ബന്ധപ്പെട്ടതായി പൊലീസ് അറിയിച്ചു. ഇതോടെ ചേരാനല്ലൂര്‍, പാലാരിവട്ടം സ്റ്റേഷനുകളിലായി ഏഴ് പരാതികള്‍ സുജീഷിനെതിരെ ലഭിച്ചിട്ടുണ്ട്. ചേരാനല്ലൂര്‍ സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത രണ്ട് കേസുകളില്‍ അറസ്റ്റിലായ സുജീഷ് ഇപ്പോള്‍ റിമാന്‍ഡിലാണ്.

വിദേശ വനിതയുടെ പരാതിയില്‍ കൂടുതല്‍ അന്വേഷണം നടത്തിയ ശേഷമാകും തുടര്‍ നടപടികള്‍ സ്വീരിക്കുക. സുജീഷില്‍ നിന്നും മൂന്ന് വര്‍ഷം മുമ്പുണ്ടായ ദുരനുഭവം യുവതി മീടു ആരോപണം ഉന്നയിച്ചതിന് പിന്നാലെ മറ്റ് യുവതികള്‍ കൂടി സമാന വെളിപ്പെടുത്തലുമായി രംഗത്തെത്തുകയായിരുന്നു.

പിന്നാലെ ഒളിവില്‍ പോയ സുജീഷിനെ കഴിഞ്ഞ ഞായറാഴ്ചയാണ് അറസ്റ്റ് ചെയ്തത്.അതേസമയം, ലൈംഗിക അതിക്രമ പരാതിയിൽ മേക്കപ്പ് ആർട്ടിസ്റ്റ് അനീസ് അൻസാരിക്കെതിരെ പാലാരിവട്ടം പൊലീസ് മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്തു. ആരോപണങ്ങൾ ഉയർന്നതിനു തൊട്ടുപിന്നാലെ അനീസ് അൻസാരി രാജ്യം വിട്ടെന്ന് പൊലീസ് അറിയിച്ചു.

പ്രതി ദുബായിലുണ്ടെന്നാണു പൊലീസിന്റെ നിഗമനം. കല്യാണാവശ്യങ്ങൾക്കായി മേക്കപ്പിടുന്നതിനിടെ കടന്നുപിടിക്കുകയും ലൈംഗികമായി പെരുമാറുകയും ചെയ്തുവെന്നാണ് ഇയാൾക്കെതിരെയുള്ള പരാതി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News