പാഠ്യപദ്ധതി പരിഷ്‌കരണം; സ്റ്റിയറിംഗ് കമ്മിറ്റിയും കരിക്കുലം കോർ കമ്മിറ്റിയും രൂപവത്കരിച്ചു; മന്ത്രി വി ശിവൻകുട്ടി

പാഠ്യപദ്ധതി പരിഷ്‌കരിക്കുന്നതിന് കരിക്കുലം സ്റ്റിയറിംഗ് കമ്മിറ്റിയും കരിക്കുലം കോർ കമ്മിറ്റിയും രൂപവത്കരിച്ചതായി പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. മുമ്പ് 2013-ലാണ് പാഠ്യ പദ്ധതി പരിഷ്കരിച്ചത്.

കോർ കമ്മിറ്റിയിൽ 71 പേർ സമൂഹത്തിന്റെ അഭിപ്രായം കൂടി പരിഗണിച്ച് പരിഷ്‌കരണം നടപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ലിംഗ നീതി, കാൻസർ അവബോധം, ഭരണഘടന, മത നിരപേക്ഷത എന്നിവ ചർച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

സ്കൂൾ പൂർണമായും തുറന്നതിന് ശേഷം ഇതുവരെ ഒരു പ്രശ്നവും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും സമയബന്ധിതമായി പൊതു പരീക്ഷകൾ നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News