
പുത്തൻ ഫീച്ചറുകളുമായി റെഡ്മി നോട്ട് 11 പ്രോ സീരിസ് എത്തുന്നു. റെഡ്മി നോട്ട് സീരിസ് ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും പ്രിയപ്പെട്ട സ്മാര്‍ട്ട്‌ഫോണ്‍ സീരിസുകളിലൊന്നാണ്. ലോകമെമ്പാടുമായി 240 ദശലക്ഷം ഹാന്‍ഡ്‌സെറ്റുകളാണ് ഈ സീരിസില്‍ ഇതുവരെ വിറ്റുപോയിരിക്കുന്നത്. ഇവയില്‍ 67 ദശലക്ഷവും ഇന്ത്യയിലാണ്. (കടപ്പാട്: ഷഓമി ഡേറ്റാ സെന്റര്‍).
ഉജ്വലമായ ഫീച്ചറുകള്‍ റെഡ്മി 11 പ്രോ സീരിസില്‍ കമ്പനി മുന്നോട്ട് വയ്ക്കുന്നത് . പ്രൊ ഗ്രേഡ് 108എംപി പ്രധാന ക്യാമറ, 120ഹെട്‌സ് സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലെ, പ്രൊ ഗ്രേഡ് 67w ചാര്‍ജിങ്, യഥാര്‍ഥ ഗ്ലോബല്‍ 7 5ജി ബാന്‍ഡ് സപ്പോര്‍ട്ട് തുടങ്ങിയവ അടക്കമാണ് പുതിയ സീരിസ് മാര്‍ക്കറ്റിലെത്തുന്നത്.
ഫ്‌ളാഗ്ഷിപ് ഫോണുകളില്‍ മാത്രം കാണുന്ന ഇത്തരം ഫീച്ചറുകളോടെ റെഡ്മി നോട്ട് 11 സീരിസ് വഴി മാര്‍ക്കറ്റിലെ തങ്ങളുടെ ആധിപത്യം തുടരുമെന്ന കാര്യം ഉറപ്പാക്കിയിരിക്കുകയാണ് കമ്പനി.
വിവിധ കേന്ദ്രങ്ങളില്‍ നിന്നു ലഭിക്കുന്ന വാര്‍ത്തകള്‍ പ്രകാരം 2022ലെ തങ്ങളുടെ ഏറ്റവും വലിയ അവതരണമാണ് ഷഓമി നടത്താന്‍ ഒരുങ്ങുന്നത്. സംശയത്തിന് ഇടനല്‍കാത്ത വിധത്തില്‍, ഓഫ്‌ലൈന്‍ ലൈവ് അവതരണം തന്നെ നടത്തിയാണ് ഈ അഭിമാന ഫോണ്‍ അനാവരണം ചെയ്യുക.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here