കാൽ വഴുതി കുളത്തിൽ വീണ മ്ലാവിനെ രക്ഷപ്പെടുത്തി വനം വകുപ്പധികൃതർ

കാൽ വഴുതി കുളത്തിൽ വീണ മ്ലാവിനെ വനം വകുപ്പധികൃതർ രക്ഷപ്പെടുത്തി കാട്ടിലയച്ചു. മറയൂർ സഹായഗിരി ആശുപത്രി കോൺവെൻ്റിനുള്ളിലെ കുളത്തിലാണ് ഇന്നലെ രാത്രിയോടെ മ്ലാവ് വെള്ളം കുടിക്കാനിറങ്ങിയത്.

വലിയ കുളമായതിനാൽ തിരികെ കയറി പോകാൻ കഴിഞ്ഞില്ല. പുലർച്ചെ ജീവനക്കാരുടെ ശ്രദ്ധയിൽ പെട്ടയുടൻ വനം വകുപ്പധികൃതരെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ഏറെ ശ്രമകരമായാണ് മ്ലാവിനെ രക്ഷപ്പെടുത്തിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here