ലോകത്തിലെ ഏറ്റവും പഴക്കമുള്ള മനുഷ്യമമ്മികളെ പോർച്ചുഗലിൽ നിന്നും കണ്ടെത്തി

മമ്മികളുടെ പേരിൽ പ്രശസ്തമായ ഈജിപ്തിൽ പോലും ഈ പ്രക്രിയ ചെയ്യാൻ തുടങ്ങിയിട്ട് 5000 വർഷങ്ങളാണ് കടന്നുപോയിട്ടുള്ളത്. ഇത്തരത്തിൽ നോക്കുമ്പോൾ പോർച്ചുഗലിൽ നിന്നു കണ്ടെത്തിയ മമ്മികൾ വളരെ പഴയതാണ്. 1958നും 1964നും ഇടയിൽ സാഡോ താഴ്‌വരയിൽ നടത്തിയ തിരച്ചിലിലാണ് മമ്മികളെ കണ്ടെത്തിയത്. നൂറുകണക്കിന് ശരീരങ്ങൾ ഇത്തരത്തിൽ കണ്ടെത്തിയിരുന്നു.

എന്നാൽ പിൽക്കാലത്ത് ഈ മമ്മിശരീരങ്ങൾ ദഹിപ്പിച്ച് സംസ്കരിക്കപ്പെട്ടു. അവയെക്കുറിച്ചുള്ള ഫോട്ടോകളും മറ്റു രേഖകളുമൊക്കെ നഷ്ടപ്പെട്ടു. ഇവയെക്കുറിച്ചുള്ള പഠനം പൂർണമായും വഴിമുടങ്ങിയെന്നു പറയാം. അപ്പോഴാണ് പോർച്ചുഗലിലെ ലിസ്ബൻ സർവകലാശാലയിലെ ആർക്കയോളജിസ്റ്റായ ജോ ലൂയി കാർഡോസോ മൂന്നു ഫിലിം റോളുകളുമായി രംഗത്തെത്തിയത്.

അക്കാലത്ത് കണ്ടെടുത്ത 13 മമ്മികളുടെ ഫോട്ടോഗ്രാഫുകൾ ഈ ചുരുളുകളിലുണ്ടായിരുന്നു.ചില ശരീരങ്ങൾ കാലുകളും മറ്റുംനെഞ്ചു വരെ ഉയർത്തി മടക്കിയ നിലയിലായിരുന്നു. ചിലത് മറ്റ് പൊസിഷനുകളിലും.മമ്മിയാക്കി അടക്കുന്നതിനു മുൻപായി ഈ ശരീരങ്ങൾ കയർ ഉപയോഗിച്ചു കെട്ടിവരിഞ്ഞിരുന്നെന്നും ശാസ്ത്രജ്ഞർക്ക് സംശയമുണ്ട്. സുഗമമായി അടക്കുന്നതിനു വേണ്ടിയാകാം ഇങ്ങനെ ചെയ്തത്.

ഈ ഫോട്ടോഗ്രാഫുകൾ അത്യാധുനിക സോഫ്റ്റ്‌വയർ സംവിധാനങ്ങൾക്ക് വിധേയമാക്കി വിവിധ രീതികൾ ഉപയോഗിച്ച് ഇവയുടെ പൂർവ രൂപങ്ങൾ പുനർനിർമിച്ചു. സാധാരണ ഗതിയിൽ അടക്കം ചെയ്യുന്ന ശരീരങ്ങളിൽ അസ്ഥികൾ വളരെ വേഗത്തിൽ ദ്രവിക്കും. എന്നാൽ മമ്മിയാക്കപ്പെട്ട ശരീരങ്ങളിൽ അസ്ഥി നഷ്ടപ്പെടുന്നത് കുറവായിരിക്കും. ഫോട്ടോഗ്രാഫുകളിൽ നിന്ന്, സാഡോ താഴ്‌വരയിലെ മമ്മികൾക്ക് അസ്ഥികൾ നഷ്ടപ്പെട്ടത് കുറവായിരുന്നെന്ന് ഗവേഷകർ കണ്ടെത്തി. ഈ ശരീരങ്ങളിൽ പലതും മമ്മിയാക്കപ്പെട്ടിരുന്നു എന്നതിനുള്ള ശക്തമായ തെളിവാണ് ഇത്.

തെക്കൻ അമേരിക്കൻ രാജ്യം ചിലെയിൽ നിന്നു കണ്ടെത്തിയ ചിൻചോറോ മമ്മികളാണ് ലോകത്തിൽ ഇതുവരെ കണ്ടെത്തിയവയിൽ ഏറ്റവും പഴക്കമുള്ള മമ്മികളെന്നായിരുന്നു ശാസ്ത്രജ്ഞരുടെ ഇതുവരെയുള്ള അനുമാനം. എന്നാൽ പോർച്ചുഗലിൽ നിന്നുള്ള പുതിയ കണ്ടെത്തൽ ഇതിനൊരു മറുവാദമാണ്. വിചാരിക്കുന്നതിലും പ്രാചീനമായ കാലത്തു തന്നെ മനുഷ്യർ മമ്മിയാക്കൽ പ്രക്രിയകൾ നടത്തിയിരിക്കാമെന്നാണു ശാസ്ത്രജ്ഞർ പറയുന്നത്. ഭാവിയിൽ ഇതിനുള്ള തെളിവുകൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണു ശാസ്ത്രലോകം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News