തൊഴിലാളികള്‍ക്കും ജീവനക്കാര്‍ക്കും തിരിച്ചടി ; പി​ എ​ഫ് പ​ലി​ശ നി​ര​ക്ക് കു​റ​ച്ചു

രാജ്യത്തെ തൊഴിലാളികള്‍ക്കും ജീവനക്കാര്‍ക്കും വൻ തിരിച്ചടി. പ്രോ​വി​ഡ​ന്‍റ് ഫ​ണ്ട് നി​ക്ഷേ​പ​ത്തി​നു​ള്ള പ​ലി​ശ നി​ര​ക്ക് കേ​ന്ദ്ര സ​ർ​ക്കാ​ർ കു​റ​ച്ചു. 8.5 ശ​ത​മാ​ന​മു​ണ്ടാ​യി​രു​ന്ന​ത് 8.1 ശ​ത​മാ​ന​മാ​യാ​ണ് കു​റ​ച്ച​ത്. ക​ഴി​ഞ്ഞ പ​ത്തു വ​ർ​ഷ​ത്തി​നി​ട​യി​ലെ ഏ​റ്റ​വും കു​റ​ഞ്ഞ പ​ലി​ശ​നി​ര​ക്കാ​ണി​ത്.

പ​ലി​ശ​ നി​ര​ക്ക് താ​ഴ്ത്തി​യ ന​ട​പ​ടി രാ​ജ്യ​ത്തെ ആ​റ് കോ​ടി ശ​മ്പ​ള​ക്കാ​രെ ബാ​ധി​ക്കു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. ഗുവാഹത്തിയിൽ ചേർന്ന ഇപിഎഫ്ഒയുടെ സെൻട്രൽ ബോർഡ് ഓഫ് ട്രസ്റ്റി യോഗത്തിലാണ് തീരുമാനം. 1977-78 ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്.

ഏകദേശം അഞ്ച് കോടി മാസശമ്പളക്കാരെയാണ് നിരക്ക് കുറച്ച നടപടി ബാധിച്ചേക്കുക. പ്രൊവിഡന്റ് ഡെപ്പോസിറ്റുകളുടെ പലിശ നിരക്ക് കുറയ്ക്കാനും മറ്റ് ചെറുകിട സമ്പാദ്യ പദ്ധതികൾക്ക് തുല്യമാക്കാനും ധനമന്ത്രാലയം തൊഴിൽ മന്ത്രാലയത്തിനോട് നേരത്തേ ആവശ്യപ്പെട്ടിരുന്നു.

ബോർഡിന്റെ ശുപാർശ ഉടൻ ധനമന്ത്രാലയത്തിന് അയക്കും.2020-21ൽ 8.5 ശതമാനമായിരുന്നു പലിശ. 2020 മാർച്ചിൽ, ഇ പി എഫ് ഒ പ്രൊവിഡന്റ് ഫണ്ട് നിക്ഷേപങ്ങളുടെ പലിശ നിരക്ക് 2018-19ൽ നൽകിയ 8.65 ശതമാനത്തിൽ നിന്ന് 2019-20 ൽ ഏഴ് വർഷത്തെ ഏറ്റവും താഴ്ന്ന നിരക്കായ 8.5 ശതമാനമായി കുറച്ചിരുന്നു. 76768 കോടി രൂപയാണ് ഈ സാമ്പത്തിക വർഷം ഇ പി എഫിൽ എത്തിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News