യെമൻ പൗരനെ കൊന്ന കേസ്; നിമിഷ പ്രിയക്കായി ഹൈക്കോടതിയിൽ ഹർജി

യെമൻ പൗരനെ കൊന്ന കേസിൽ വധശിക്ഷ ലഭിച്ച മലയാളിയായ നിമിഷ പ്രിയയുടെ ജീവൻ രക്ഷിക്കാൻ നയതന്ത്ര തലത്തിൽ ഇടപെടാൻ കേന്ദ്രത്തോട് നിർദേശിക്കണമെന്ന് ആവശ്യപ്പെട്ട് ദില്ലി ഹൈക്കോടതിയിൽ ഹർജി. സേവ് നിമിഷ പ്രീയ ഇന്റർനാഷണൽ ആക്ഷൻ കൗൺസിലാണ് ഹർജി ഫയൽ ചെയ്തിരിക്കുന്നത്.

നിമിഷ പ്രിയയുടെ വധ ശിക്ഷ ഒഴിവാക്കുന്നതിന് യെമൻ പൗരന്റെ ബന്ധുക്കൾക്ക് നൽകേണ്ട ബ്ലഡ് മണി കൈമാറാനുള്ള സംവിധാനം ഒരുക്കാൻ കേന്ദ്ര സർക്കാരിനോട് നിർദേശിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

സുരക്ഷ കാരണങ്ങൾ കണക്കിലെടുത്ത് 2016 മുതൽ യെമനിലേക്ക് സഞ്ചരിക്കുന്നതിന് ഇന്ത്യക്കാർക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. അതിനാൽ നിമിഷ പ്രിയയുടെ ബന്ധുക്കൾക്കോ, അവരുടെ ജീവൻ രക്ഷിക്കാൻ ശ്രമിക്കുന്ന സംഘടനകളിലെ അംഗങ്ങൾക്കോ യെമനിലേക്ക് പോകാൻ കഴിയുന്നില്ല. യെമൻ പൗരന്റെ ബന്ധുക്കളുമായി സംസാരിക്കാൻ കഴിയുന്നില്ല എന്നും ഹർജിയിൽ വ്യക്തമാക്കിയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News